FEATURED

ആകാശ വിസ്മയം തീർക്കാൻ പ്ലാനറ്റ് പരേഡ്

ചൊവ്വ,ബുധൻ,വ്യാഴം,ശനി,യുറാനസ്,നെപ്‌ട്യൂൺ എന്നീ ആറ് ഗ്രഹങ്ങളാണ് നേർരേഖയില്‍ ഒത്തുചേരാനായി തയ്യാറെടുക്കുന്നതാണ് പ്ലാനറ്റ് പരേഡ്.

Author : പ്രിയ പ്രകാശന്‍

പ്ലാനറ്റുകളെ പറ്റി നാം കേട്ടിട്ടിണ്ട് .എന്നാൽ പ്ലാനറ്റ് പരേഡ് എന്നു കേട്ടിട്ടുണ്ടോ..?

കേൾക്കുമ്പോൾ ആശ്ചര്യം തോന്നുണ്ടല്ലേ..കേൾക്കുമ്പോൾ മാത്രമല്ല, അനുഭവിച്ചറിയാനും കൂടി വ്യത്യസ്തതകൾ ഒരുക്കി വെക്കുന്ന അപൂർവ്വ പ്രതിഭാസമാണ് പ്ലാനറ്റ് പരേഡ്.ഗ്രഹങ്ങളുടെ സംഗമം മാത്രമല്ല, മറിച്ച് 6 ഗ്രഹങ്ങൾ നേർരേഖയിൽ വരുന്നു എന്നൊരു സവിശേഷത കൂടി ഇതിനുണ്ട്. ഈ അപൂര്‍വ്വ സംഗമത്തിൽ,ചൊവ്വ,ബുധൻ,വ്യാഴം,ശനി,യുറാനസ്,നെപ്‌ട്യൂൺ എന്നീ ആറ് ഗ്രഹങ്ങളാണ് നേർരേഖയില്‍ ഒത്തുചേരാനായി തയ്യാറെടുക്കുന്നതാണ് പ്ലാനറ്റ് പരേഡ്.പക്ഷെ ഭൂമിയിൽ നിന്നു നഗ്ന നേത്രങ്ങൾ കൊണ്ട് പ്രതിഭാസം കാണാൻ സാധിക്കുകയില്ല.ഭൂമിയിൽ നിന്നും മേൽ പറഞ്ഞ ഗ്രഹങ്ങളിലേക്കുള്ള അകലമാണ് ഇതിനു കാരണം .എന്നാൽ ചൊവ്വയും ശനിയും നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കും.പക്ഷെ ഇവയ്ക്ക് തെളിച്ചം കുറവായിരിക്കും.ബുധനും വ്യാഴവും സൂര്യനോട് വളരെ അടുത്ത് നിൽക്കുന്നതിനായതിനാൽ അവ മങ്ങിയിരിക്കും.യുറാനസും നെപ്‌ട്യൂണും ഭൂമിയില്‍ നിന്നും വളരെ ദൂരെയായതിനാൽ ഇവയെ കാണാന്‍ വലിയ ദൂരദർശിനികള്‍ ഉപയോഗിക്കേണ്ടി വരും.

SCROLL FOR NEXT