World Cup 2026

England vs Croatia | കരുത്തറിയിച്ച് ഇംഗ്ലണ്ട്, ക്രൊയേഷ്യയെ മുട്ടുകുത്തിച്ചത് ആധികാരികമായി

ഹാരി കെയ്നിൻ്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലീഷ് ടീം മികച്ച വിജയം നേടിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഗ്രൂപ്പ് എല്ലിലെ ആദ്യ മത്സരത്തിൽ യൂറോപ്പിലെ പ്രബല ശക്തികളായ ക്രൊയേഷ്യയെ 4-2ന് തകർത്ത് ലോകകപ്പ് ക്യാംപെയ്നിന് വിജയത്തുടക്കമിട്ട് ഇംഗ്ലണ്ട്. ഗ്രൂപ്പിലെ തീപാറും പോരാട്ടത്തിൽ ആദ്യപകുതിയിൽ ക്രൊയേഷ്യ പൊരുതി നോക്കിയെങ്കിലും, രണ്ടാം പകുതിയിൽ ഇംഗ്ലീഷ് പട സമഗ്രാധിപത്യം നേടുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.

ഹാരി കെയ്നിൻ്റെ ഇരട്ട ഗോളുകളുടെ (12 , 42 മിനിറ്റുകളിൽ) കരുത്തിലാണ് ഇംഗ്ലീഷ് ടീം മികച്ച വിജയം നേടിയത്. ജൂഡ് ബെല്ലിങ്ഹാമും (47) മാർക്കസ് റാഷ്‌ഫോർഡും (85) ഇംഗ്ലണ്ടിനായി ഗോൾവല കുലുക്കി.

ക്രൊയേഷ്യക്കായി മാർട്ടിൻ ബട്ടൂറിനയും (36), പീറ്റർ മൂസയുമാണ് (45+5) ക്രൊയേഷ്യക്കായി ആദ്യപകുതിയിൽ രണ്ട് ഗോളുകൾ നേടിയത്. മിഡ് ഫീൽഡ് മജീഷ്യൻ ലൂക്ക മോഡ്രിച്ചിന് മത്സരത്തിൽ കാര്യമായി തിളങ്ങാനാകാതെ പോയി.

SCROLL FOR NEXT