ജോൺ മക്‌ഗിന്നിൻ്റെ ഗോൾ സെലിബ്രേഷൻ 
World Cup 2026

Haiti vs Scotland Highlights | ഹെയ്തിയെ കീഴടക്കി സി ഗ്രൂപ്പിൽ തലപ്പത്തേക്ക് കുതിച്ച് സ്കോട്ട്‌ലൻഡ്

36 വർഷത്തിനിപ്പുറമാണ് ലോകകപ്പിൽ സ്കോട്ട്ലൻഡ് ഒരു വിജയം നേടുന്നത്.

Author : ന്യൂസ് ഡെസ്ക്

ഫിലാഡെൽഫിയ: ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹെയ്തിയെ കീഴടക്കി ഈ ലോകകപ്പിന് വിജയത്തുടക്കമിട്ട് സ്കോട്ട്‌ലൻഡ്. സ്കോട്ടിഷ് സംഘം ഏകപക്ഷീയമായ ഒരു ഗോളിലൂടെ കരീബിയൻ ശക്തിസംഘത്തെ കീഴടക്കിയ ഹെയ്തിയെ കീഴടക്കിയത്. 36 വർഷത്തിനിപ്പുറമാണ് ലോകകപ്പിൽ സ്കോട്ട്ലൻഡ് ഒരു വിജയം നേടുന്നത്. 1990ലാണ് ഇതിന് മുമ്പ് അവസാനമായി ഒരു ഫുട്ബോൾ ലോകകപ്പ് മത്സരം ജയിച്ചത്.

28ാം മിനിറ്റിൽ ജോൺ മക്‌ഗിൻ നേടിയ ഗോളിൻ്റെ കരുത്തിലാണ് യൂറോപ്യൻ രാജ്യം നിർണായക വിജയവും മൂന്ന് പോയിൻ്റുകളും സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിൽ 28 വർഷത്തിന് ശേഷമാണ് ഒരു സ്കോട്ട്‌ലൻഡ് താരം ഗോൾ നേടുന്നത്. 1998ൽ നോർവെയ്ക്കെതിരെ ഗോൾ നേടിയ ക്രെയ്ഗ് ബേർളിക്ക് ശേഷം സ്കോട്ടിഷ് ടീമിനായി ഗോൾ നേടുന്ന ആദ്യത്തെ താരമായാണ് മക് ഗിൻ മാറിയത്.

ജയത്തോടെ ബ്രസീലും മൊറോക്കോയും ഹെയ്തിയും ഉൾപ്പെട്ട സി ഗ്രൂപ്പിൽ ഒന്നാമതാണ് സ്കോട്ട്ലൻഡ് ഇപ്പോഴുള്ളത്.

SCROLL FOR NEXT