World Cup 2026

Sweden vs Tunisia highlights| ഒന്നിനെതിരെ അഞ്ച് ഗോളുകൾ, ടുണീഷ്യയെ തകർത്ത് സ്വീഡിഷ് പടയോട്ടം

യാസിൻ അയാരി ഇരട്ടഗോളുകൾ നേടി

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ മിന്നുന്ന ജയത്തോടെ സ്വീഡന്റെ തുടക്കം.ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് ടുണീഷ്യയെ കീഴടക്കിയാണ് സ്വീഡൻ വിജയത്തുടക്കമിട്ടത്. കളിയുടെ തുടക്കം മുതൽ ആക്രമണ സ്വഭാവം നിലനിർത്തിയാണ് സ്വീഡൻ കളം നിറഞ്ഞത്. ആദ്യം പത്ത് മിനിറ്റിനുള്ളിൽ ആദ്യ ഗോളും നേടി

യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. അലക്‌സാണ്ടർ ഇസാക്കും, ഗ്യോകെറസിയും മാത്യാസ് സ്വാൻബെർഗും സ്വീഡനായി ഗോളുകൾ നേടിയതോടെ ടുണീഷ്യ അടിയറവ് പറഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഒരു ഗോൾ മടക്കാനായതാണ് ടൂണിഷ്യൻ ടീമിൻ്റെ ആശ്വാസം. 43-ാം മിനിറ്റിൽ ഒമർ റെകിക്കാണ് ആശ്വാസ ഗോൾ നേടിയത്.

SCROLL FOR NEXT