World Cup 2026

THE FINAL WHISTLE | 2014ന് ശേഷം വീണ്ടും കപ്പടിക്കുമോ ജർമൻ പട? ലോകകപ്പ് സ്ക്വാഡ് അവലോകനം

ക്യുറസാവോയെ ഗോൾമഴയിൽ മുക്കിയ ജർമൻ ടീം തങ്ങൾ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം മികച്ച ഫോമിലാണെന്ന സൂചനയാണ് നൽകുന്നത്.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ട കാനറിപ്പട കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികം തവണ ഫിഫയുടെ ലോകകിരീടത്തിൽ മുത്തം ചാർത്തിയ ഒരേയൊരു ടീമേയുള്ളൂ, സാക്ഷാൽ ജർമനി. 1954, 1974, 1990, 2014 എന്ന ലോകകപ്പ് പതിപ്പുകളിലാണ് അവർ ലോകചാംപ്യന്മാരായത്. ഇക്കുറി കോച്ച് ജൂലിയൻ നഗൽസ്മാന് കീഴിൽ മുൻപത്തേക്കാളും മികച്ച ടീമാണ് ജർമനി. ആറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അഞ്ചിലും ജയമുറപ്പാക്കിയാണ് ജർമനി വേൾഡ് കപ്പിനെത്തുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലാരായ ക്യുറസാവോയെ ഗോൾമഴയിൽ മുക്കിയ ജർമൻ ടീം തങ്ങൾ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം മികച്ച ഫോമിലാണെന്ന സൂചനയാണ് നൽകുന്നത്. വീഡിയോ കാണാം..

SCROLL FOR NEXT