Source: X
World Cup 2026

കാനഡയെ തകർത്ത് ക്വാർട്ടറിൽ കടന്ന് മൊറോക്കോ

ഉന്നാഹിയുടെ ഇരട്ട ഗോളിൻ്റെ തിളക്കത്തിലാണ് മൊറോക്കോയുടെ ജയം

Author : ന്യൂസ് ഡെസ്ക്

കാനഡയെ തകർത്ത് ക്വാർട്ടർ ഫൈനലിൽ കടന്ന് മൊറോക്കോ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മൊറോക്കോ കാനഡയെ പരാജയപ്പെടുത്തിയത്. ഉന്നാഹിയുടെ ഇരട്ട ഗോളിൻ്റെ തിളക്കത്തിലാണ് മൊറോക്കോയുടെ ജയം.

ആദ്യ പകുതിയിൽ കാനഡ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അമ്പതാം മിനിറ്റിൽ ഉന്നാഹി നേടിയ ആദ്യ ഗോൾ മൊറോക്കോയ്ക്ക് മുൻതൂക്കം നൽകി. പിന്നീട് 82ാം മിനിറ്റിൽ ഉന്നാഹിയിലൂടെ തന്നെ രണ്ടാം ഗോളും സ്വന്തമാക്കിയ മൊറോക്കോ കാനഡയ്ക്കെതിരെ കൃത്യമായ ലീഡ് എടുത്തു.

തിരിച്ചടിക്കാനുള്ള നിരന്തര ശ്രമം കാനഡയുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ഇഞ്ച്വറി ടൈമിൽ കാനഡയുടെ വല വീണ്ടും കുലുക്കി റഹീമി മൊറോക്കോയുടെ ജയം പൂർത്തിയാക്കി. ബ്രാഹിം ഡിയാസിൻ്റെ അസിസ്റ്റുകളായിരുന്നു രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. ക്വാർട്ടറിൽ ഫ്രാൻസിനെയാണ് മൊറോക്കോയ്ക്ക് നേരിടേണ്ടി വരിക.

SCROLL FOR NEXT