അർലിങ്ടൺ: ലോകകപ്പിലെ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഫൈനൽ ടിക്കറ്റുറപ്പിക്കാൻ സ്പെയിനും ഫ്രാൻസുമാണ് ഇന്ന് സെമിയിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് അർലിങ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിലാണ് മത്സരം. യുവതാരങ്ങളുടെ ആവേശവും സൂപ്പർ താരങ്ങളുടെ അനുഭവസമ്പത്തും ഏറ്റുമുട്ടുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോകം.
ഗ്രൂപ്പുഘട്ടത്തില്‍ കേപ് വെര്‍ഡെയോട് സമനില വഴങ്ങിയ സ്പെയിന്‍ പിന്നീട്, സൗദി അറേബ്യയെയും യുറഗ്വായിയെയും തോല്‍പ്പിച്ചാണ് ഗ്രൂപ്പുഘട്ടം പിന്നിട്ടത്. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെയും പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെയുമാണ് തോല്‍പ്പിച്ചത്. ഫ്രാന്‍സാകട്ടെ ഗ്രൂപ്പില്‍ സെനഗലിനെയും ഇറാഖ്, നോര്‍വെ ടീമുകളെയും തോല്‍പ്പിച്ചാണ് മുന്നേറിയത്. റൗണ്ട് ഓഫ് 32ല്‍ സ്വീഡനെയും പ്രീക്വാര്‍ട്ടറില്‍ പാരഗ്വാെയെയും ക്വാര്‍ട്ടറില്‍ മൊറോക്കോയെയും തോല്‍പ്പിച്ചു.
ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള കിലിയന്‍ എംബാപ്പെയാണ് ഫ്രാൻസിന്റെ ശ്രദ്ധാകേന്ദ്രം. എട്ടുഗോളാണ് താരത്തിനുള്ളത്. തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. 2018 ജേതാക്കളായ ഫ്രാന്‍സ് 2022 ലോകകപ്പില്‍ ഫൈനലില്‍ തോറ്റു. ഇത്തവണയും ഫൈനലിലെത്താനാകുമെന്നാണ് പ്രതീക്ഷ. വിജയ പ്രതീക്ഷയിലാണ് സ്‌പെയിനും.
യൂറോ ജേതാക്കളായാണ് സ്‌പെയിനെത്തുന്നത്. നേഷന്‍സ് ലീഗില്‍ കിരീടം നഷ്ടപ്പെട്ടെങ്കിലും ലോകകപ്പില്‍ ക്ഷീണം തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടാം സെമിഫൈനല്‍, ബുധനാഴ്ച രാത്രി 12.30ന് അറ്റ്ലാന്റയില്‍ നടക്കും. നിലവിലെ ജേതാക്കളായ അര്‍ജന്റീന-ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരെ തോല്‍പ്പിച്ച നിലവിലെ ജേതാക്കള്‍.