World Cup 2026

Uzbekistan vs Colombia | അരങ്ങേറ്റത്തില്‍ പൊരുതി വീണ് ഉസ്‌ബെകിസ്ഥാന്‍; 3-1ന് കൊളംബിയയുടെ വിജയം

60ാം മിനുട്ടില്‍ ഉസ്‌ബെക്കിസ്ഥാന്റെ അബുസ്‌ബെക്ക് ഫയ്‌സുള്ളെവ് ഗോള്‍ നേടി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

Author : ന്യൂസ് ഡെസ്ക്

കൊളംബിയയ്ക്കെതിരെ പൊരുതി വീണ് ഉസ്ബെകിസ്താന്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയയുടെ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയ ജയിച്ചു കയറിയത്. അവസാന വിസില്‍ മുഴങ്ങുംവരെ ഇരു ടീമുകളും പരസ്പരം ആക്രമിച്ച് കളിച്ചെങ്കിലും കൊളംബിയയ്ക്കായിരുന്നു ആധിപത്യം. ജയത്തോടെ കൊളംബിയ ഗ്രൂപ്പ് കെയില്‍ ഒന്നാമതെത്തി.

ഇരുടീമുകള്‍ക്കും ആദ്യപകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായിരുന്നില്ല. 40ാം മിനുട്ടിലാണ് കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ലൂയിസ് ഡയസിന്റെ അസിസ്റ്റില്‍ ഗോള്‍ അടിച്ചത്.

ആദ്യ ഗോള്‍ നേടുന്നതുവരെ ആദ്യപകുതി വിരസമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഉസ്‌ബെക്കിസ്ഥാന്റെ പക്കല്‍ നിന്നും മികച്ച ആക്രമണമാണ് പുറത്തുവന്നത്. ഏറെ വൈകാതെ 60ാം മിനുട്ടില്‍ ഉസ്‌ബെക്കിസ്ഥാന്റെ അബുസ്‌ബെക്ക് ഫയ്‌സുള്ളെവ് ഗോള്‍ നേടി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. ഇതോടെ കളി സമനിലയിലായി.

എന്നാല്‍ പിന്നാലെ ലീഡ് തിരികെ പിടിച്ച കൊളംബിയ അഞ്ച് മിനുട്ടിനുള്ളില്‍ ഡയസിലൂടെ ഗോള്‍ നേടി. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറിയ കൊളംബിയക്കെതിരെ ആക്രമണം നടത്താന്‍ ഉസ്‌ബെക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ജാമിന്റര്‍ കാമ്പാസ് കൊളംബിയയുടെ മൂന്നാം ഗോള്‍ നേടി.

SCROLL FOR NEXT