LATEST NEWS

ഒടുവില്‍ കൂട്ടില്‍ കയറി ഹനുമാന്‍ കുരങ്ങ്

ഇന്നലെ രാവിലെ ഭക്ഷണം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കുരങ്ങിനെ ഇന്ന് വൈകിട്ടോടെയാണ് കൂട്ടിലടക്കാന്‍ കഴിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം മൃദശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് തിരികെ കൂട്ടില്‍ കയറി. ഇന്നലെ രാവിലെ ഭക്ഷണം കൊടുക്കുന്നതിനിടെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കുരങ്ങിനെ ഇന്ന് വൈകിട്ടോടെയാണ് കൂട്ടിലടക്കാന്‍ കഴിഞ്ഞത്.

കൂടിനകത്ത് ഭക്ഷണവും പഴങ്ങളും വെച്ചാണ് കുരങ്ങിനെ കീഴടക്കിയത്. അധികൃതര്‍ മയക്കുവെടി വെക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

മയക്കുവെവടി വയ്ക്കുന്നതിനു മുന്‍പേ കുരങ്ങ് കൂട്ടില്‍ കയറുകയായിരുന്നു.

2023ല്‍ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടില്‍ നിന്ന് ചാടിപ്പോവുകയും നഗരത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് ഏറെപ്പണിപ്പെട്ടാണ് കുരങ്ങിനെ തിരിച്ചെത്തിച്ചത്. എന്നാല്‍, ഇത്തവണ മൃഗശാലയുടെ പുറത്തേക്ക് പോകാത്തതിനാലാണ് തിരികെയെത്തിക്കാന്‍ സാധിച്ചത്.

SCROLL FOR NEXT