LIFE

ചരിത്രം പറയുന്ന ഡയറിക്കുറിപ്പ്; ആന്‍ ഫ്രാങ്കിനെ ഓര്‍ക്കുമ്പോള്‍

ആംസ്റ്റ‍‍‍‍‍‍ർഡാമിലെ കാറ്റും വെളിച്ചവും തട്ടാത്ത ഭൂഗ‍ർഭ അറയിൽ ഇരുന്നുകൊണ്ട്, ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ നാസി ആക്രമണങ്ങളെക്കുറിച്ചുള്ള ചരിത്രരേഖയാണ്..

Author : അഹല്യ മണി

എന്റെ ചിന്തകളും വികാരങ്ങളുമെല്ലാം എഴുതിവെക്കാമെന്നത് വലിയൊരാശ്വാസമാണ്;

അല്ലായിരുന്നെങ്കിൽ ഞാൻ ശ്വാസംമുട്ടി മരിക്കുമായിരുന്നു...

രണ്ടാം ലോകമഹായുദ്ധകാലത്തെ വരച്ചിടുന്ന രണ്ട് പുസ്തകങ്ങള്‍... ഒന്ന് ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ മെയ്ൻ കാംഫ്, മറ്റൊന്ന് നിരാലംബയും നിഷ്കളങ്കയുമായ ഒരു ജൂതപെൺകുട്ടിയുടെ ഡയറിക്കുറിപ്പ്, ദി ഡയറി ഓഫ് ആൻഫ്രാങ്ക്. 1942 ജൂൺ 12, ആനിൻ്റെ പിറന്നാൾ ദിവസം, നീല പുറംചട്ടയുള്ള... ചെറിയൊരു ഡയറി അച്ഛൻ പിറന്നാൾ സമ്മാനമായി നൽകി. ആന്‍ അതിന് കിറ്റി എന്ന് പേരിട്ടു, തൻ്റെ ജീവിതം അതിലേക്ക് പകർത്തി.. ഹിറ്റ്ലറിന്റെ ഭരണകാലത്ത് കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ക്രൂരപീഢനങ്ങളെ ഭയന്ന്, നാസിപ്പടയിൽ നിന്നും ഒളിച്ചു കഴിഞ്ഞിരുന്ന ആനും കുടുംബവും കടന്നുപോയ അവസ്ഥകളോരോന്നും ഡയറി കുറിപ്പില്‍ ഇടംപിടിച്ചിരുന്നു.

പതിനഞ്ചാമത്തെ വയസില്‍, കോൺസെന്‍ട്രേഷന്‍ ക്യാമ്പിൽ രോഗബാധിതയായാണ് ആൻ മരിക്കുന്നത്. മരണശേഷം, ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയ ഡയറിയുടെ ആദ്യ കോപ്പി പുറത്തിറങ്ങിയത് 1947 ജൂൺ 25നാണ്. ആംസ്റ്റ‍‍‍‍‍‍ർഡാമിലെ കാറ്റും വെളിച്ചവും തട്ടാത്ത ഭൂഗ‍ർഭ അറയിൽ ഇരുന്നുകൊണ്ട്, ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ നാസി ആക്രമണങ്ങളെക്കുറിച്ചുള്ള ചരിത്രരേഖയാണ്..

70 ഭാഷകളിലേക്ക് ഡയറി വിവ‍‍ർത്തനം ചെയ്യപ്പെട്ടു. ചരിത്രത്തിന്റെ കയ്പ്പേറിയ കഥകള്‍ ലോകം മുഴുവന്‍ വായിക്കപ്പെട്ടു...

SCROLL FOR NEXT