LIFE

ബൈക്കിന്റെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ

എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് ഒരാൾ തന്റെ ബൈക്കിന്റെ പിറന്നാൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നമ്മൾ മനുഷ്യർ പലകാര്യങ്ങളോടും അടുപ്പം കാണിക്കാറുണ്ട്, ഒന്നുങ്കിൽ നമുക്ക് ഇഷ്ടമുള്ളവയോട് അല്ലെങ്കിൽ നമ്മുടെ ജീവിതം എളുപ്പമാക്കുന്നവയോട്. അത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരാവാം, ചിലപ്പോൾ ചില വസ്തുക്കളാകാം. അങ്ങനെ അടുപ്പം തോന്നുന്നവയ്ക്ക് നമ്മൾ പരിചരണം കുറച്ച് കൂടുതൽ കൊടുക്കാൻ ശ്രമിക്കും. അതിപ്പോ വാഹനമാകട്ടെ എന്തുമാകട്ടെ.


ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ വൈറൽ ആവുകയാണ്. ഒരു വ്യക്തി തന്റെ ബൈക്കിന്റെ പിറന്നാൾ, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ്. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് ഒരാൾ തന്റെ ബൈക്കിന്റെ പിറന്നാൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നത്. ബൈക്കിന്റെ മുൻ ചക്രത്തിൽ കത്തി ഘടിപ്പിച്ച് വണ്ടി മുന്നോട് എടുത്ത് കേക്ക് കട്ട് ചെയ്യുന്നതാണ് വിഡിയോയിൽ. ഒരാൾ മുന്നിൽ കേക്കുമായി നിൽക്കുന്നതും കാണാം. പിറന്നാൾ ഗാനം വെച്ച് ഒരു ഉത്സവാന്തരീക്ഷത്തിലാണ് കേക്ക് മുറിക്കുന്നത്.

നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. ആ വ്യക്തിയുടെ ബൈക്കിനോടുള്ള സ്നേഹം എല്ലാവരുടേം പ്രശംസ നേടുകയാണ്.

SCROLL FOR NEXT