ബീറ്റ്റൂട്ട് Source; Meta AI
LIFE

ബീറ്റ് റൂട്ട് നല്ലതാണ്, അമിതമായി കഴിച്ചാൽ അപകടം!

എന്‍എഫ്എസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഓരോ രണ്ട് ദിവസവും 150 ഗ്രാം ബീറ്റ്‌റൂട്ട് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയുന്നു.

Author : ന്യൂസ് ഡെസ്ക്

നാം കഴിക്കുന്ന പച്ചക്കറികളുടെ കൂട്ടത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പാചകത്തിനാണെങ്കിൽ കറികൾ മുതൽ അലുവയും പുഡിംഗും, കേക്കും വരെ നീളുന്ന ബീറ്റ്റൂട്ട് വിഭവങ്ങളുണ്ട്. പോഷകമൂല്യങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് സൗന്ദര്യസംരക്ഷണത്തിനും ഉപയോഗപ്രദം. നാച്യുറൽ കളറായും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

ബീറ്റ്റൂട്ട്

പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍, ഫൈറ്റോസ്‌റ്റെറോളുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് ബീറ്റ്റൂട്ട്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സര്‍വ്വീസിന്റെ കണ്ടെത്തലിൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. 2022ലെ മെറ്റാഅനാലിസിസ് പ്രസ്താവിച്ചത് അനുസരിച്ച് ജ്യൂസിന്റെ രൂപത്തിലാണെങ്കില്‍ ദിവസവും 250 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്. എന്‍എഫ്എസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഓരോ രണ്ട് ദിവസവും 150 ഗ്രാം ബീറ്റ്‌റൂട്ട് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയുന്നു.

ബീറ്റ്റൂട്ട്

ഗുണങ്ങളേറെയുണ്ടെങ്കിലും അമിതമായി കഴിച്ചാൽ ബീറ്റ്റൂട്ട് വില്ലനാകും. ബീറ്റ്‌റൂട്ടിന് ചില പാര്‍ശ്വഫലങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അമിതമായി ബീറ്റ്റൂട്ട് കഴിച്ചാൽ അതിലെ ബീറ്റാസയാനിന്റെ പിഗ്മെന്റേഷന്‍ മൂലം മൂത്രവും മലവും പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തില്‍ പോകുന്ന ബീറ്റൂറിയ എന്ന അവസ്ഥ വന്നേക്കാം. ഓക്‌സലേറ്റുകള്‍ ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിലെ ക്യാത്സ്യം ആഗിരണം മന്ദഗതിയിലാക്കും.അധികം അളവിൽ കഴിച്ചാൽ ശരീരത്തില്‍ ഓക്‌സലേറ്റുകളുടെ വര്‍ദ്ധനവിന് കാരണമാകും. ഇതി കാൽസ്യവുമായിച്ചേർന്നാൽ വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ കാരണമാകും.

ബീറ്റ്റൂട്ട്

നാരുകളുടെ അളവ് കൂടുതലായാൽ വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾഅമിതമായ അളവിൽ ശരീരത്തിൽ ചെന്നാൽ ഹൈപ്പോടെന്‍ഷൻ തലകറക്കം, ബോധക്ഷയം തുടങ്ങിവയ്ക്കും കാരണമാകും.ബീറ്റ്‌റൂട്ടില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് വലിയ അളവില്‍ കഴിക്കുന്നത് ശരീരത്തില്‍ ഹൈപ്പര്‍വിറ്റമിനോസിസ് ഉണ്ടാക്കും. ഓക്കാനം, ഛര്‍ദ്ദി, തലവേദന, അസ്ഥി, സന്ധി വേദന, ചര്‍മ്മത്തിലും കാഴ്ചയിലും മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ട് കൂടുതലായി കഴിക്കുമ്പോള്‍, തൊണ്ടവേദന, നീര്‍വീക്കം, ചൊറിച്ചില്‍ തുടങ്ങിയ അലര്‍ജി ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായേക്കാം.കരളിന്റെ വിഷവിസര്‍ജ്ജന പാതകളെ അമിത സമ്മര്‍ദ്ദത്തിലാക്കുകയും കരളില്‍ ചെമ്പ്, ഇരുമ്പ്, ബീറ്റൈന്‍ തുടങ്ങിയ ധാതുക്കൾ അധികമാകാനും ഗുരുതര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഗർഭിണികൾക്ക് ബീറ്റ്റൂട്ട് അത്ര ഗുണകരമല്ല. നൈട്രേറ്റുകൾ അധികമായാൽ മെത്തമോഗ്ലോബിനെമിയയിലേക്ക് നയിക്കുകയും ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിന്റെ ഗ്ലൈസെമിക് സൂചിക 64 ആണ്. അതായത് കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി കഴിച്ചാല്‍ അത് ഹൈപ്പര്‍ ഗ്ലൈസീമിയയിലേക്ക് നയിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍, ഡോക്ടറുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ബീറ്റ്‌റൂട്ട് കഴിക്കാന്‍ തുടങ്ങാവൂ.ബീറ്റ്‌റൂട്ടില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നതാണ് നല്ലത്.കഴിവതും ആരോഗ്യവിദഗ്ദരുടെ നിർദേശം അനുസരിച്ച് ഭക്ഷണക്രമം തീരുമാനിക്കുക.

ബീറ്റ്റൂട്ട്
SCROLL FOR NEXT