LIFE

ഉപ്പ് അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ രോഗങ്ങൾ നിങ്ങൾക്കും വന്നേക്കാം

ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് 2 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമേ ഒരു വ്യക്തി ഒരു ദിവസം കഴിക്കാവൂ.

Author : ന്യൂസ് ഡെസ്ക്

ഭക്ഷണത്തിൽ നമുക്ക് ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണം നമുക്ക് ആലോചിക്കാൻ പോലും സാധിക്കില്ല. രുചിക്ക് മാത്രമല്ല. ആരോഗ്യത്തിനും ഉപ്പ് നല്ലതാണ്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് ഇക്കാര്യവും. ഉപ്പ് ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് അധികമായാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് 2 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമേ ഒരു വ്യക്തി ഒരു ദിവസം കഴിക്കാവൂ.


ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ: 

ഉപ്പിന്റെ അമിതമായി ഉപയോഗിച്ചാൽ ഉയർന്ന രക്ത സമർദ്ദത്തിനുള്ള സാധ്യത വർധിക്കും. അതിനാൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

ഉപ്പിന്റെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യം മോശമാക്കും. രക്തത്തിൽ നിന്ന് അധിക ഉപ്പും ദ്രാവകങ്ങളും ഫിൽറ്റർ ചെയ്യുന്നത് വൃക്കകളാണ്. അതിനാൽ ഉപ്പ് കൂടുതൽ ശരീരത്തിലെത്തിയാൽ വൃക്കകൾ കൂടുതൽ പ്രവർത്തിക്കേണ്ടി വരും.

ഉപ്പ് കൂടുതലായി കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. മൂത്രത്തിലൂടെ കാൽസ്യം നഷ്ടപ്പെടും അങ്ങനെയാണ് എല്ലിന്റെ ആരോഗ്യം മോശമാകുന്നത്.

ഉപ്പിന്റെ അമിത ഉപയോഗം രക്ത സമ്മർദ്ദത്തെ വർധിപ്പിക്കും. അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കാൻ കാരണമാകും.

 

ശ്രദ്ധിക്കുക! ആരോഗ്യ വിദഗ്ധന്റെ നിർദേശ പ്രകാരം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.



SCROLL FOR NEXT