LIFE

ആവശ്യത്തിന് ന്യൂട്രിയൻ്റ്സ് നിങ്ങളുടെ ശരീരത്തിലുണ്ടോ? പ്രധാനപ്പെട്ടവ ഇവയൊക്കെയാണ്...

പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതും, അനാരോഗ്യകരമായ ഭക്ഷണം ഡയറ്റിൽ ഉൾപെടുത്തുന്നതുമാണ് ശരീരത്തിൽ ആവശ്യത്തിന് ന്യൂട്രിയന്റ്സ് ഇല്ലാത്തതിന് കാരണം.

Author : ന്യൂസ് ഡെസ്ക്

ശരീരത്തിൽ ആവശ്യത്തിന് ന്യൂട്രിയന്റ്സ് ഉണ്ടെങ്കിലേ ശരീരത്തിന്റെ പ്രവർത്തങ്ങൾ ശരിയായ രീതിയിൽ നടക്കൂ. അതിനായി ബാലൻസ്ഡ് ഡയറ്റാണ് ഏറ്റവും മികച്ചത്.ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ശരീരത്തിന് ലഭിച്ചില്ലെങ്കിൽ രോഗപ്രതിരോധ ശേഷിയെ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതും, അനാരോഗ്യകരമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നതുമാണ് ശരീരത്തിൽ ആവശ്യത്തിന് ന്യൂട്രിയന്റ്സ് ഇല്ലാത്തതിന് കാരണം.

നമ്മുടെ ശരീരത്തിന് നിരവധി ന്യൂട്രിയന്റ്സ് ആവശ്യമുണ്ട്. കാൽസ്യം, അയൺ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ നമ്മുടെ രോഗപ്രതിരോധ ശേഷി, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തും.

കാൽസ്യം

എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ മിനറൽ ആണ് കാൽസ്യം. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

Read More: നിങ്ങള്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അയൺ

വിളർച്ച തടയുകയും ആവശ്യത്തിന് ഓക്സിജൻ കടത്തി വിടുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും അയൺ സഹായിക്കുന്നു.

വിറ്റാമിൻ സി

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും, രക്തത്തിൽ പകരുന്ന അണുബാധ തടയാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ


വിറ്റാമിൻ സി എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും, എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഓക്സിഡേഷൻ തടഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യും.

SCROLL FOR NEXT