LIFE

ഉപ്പ് ശരിയായാണോ നിങ്ങൾ ഉപയോഗിക്കുന്നത്?

ഉപ്പ് രുചിയിൽ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രധാനപെട്ടതാണ്

Author : ന്യൂസ് ഡെസ്ക്

ഒരു നുള്ള് ഉപ്പ് രുചിയിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കും. നമ്മുടെ അടുക്കളയിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഉപ്പ് രുചിയിൽ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും, എല്ലാത്തരം ഉപ്പും ഒരു പോലെയല്ല. ദിവസവും ഏതാണ് കഴിക്കേണ്ടതെന്ന് നമ്മൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം ശരിയായ രീതിയില്‍ മാത്രം ഉപ്പ് ഉപയോഗിക്കുക.


1. കെൽറ്റിക് ഉപ്പ്

സാധാരണ ഉപ്പിനെ അപേക്ഷിച്ച് ഈ ഉപ്പിലെ സോഡിയത്തിൻ്റെ അളവ് കുറവും, എന്നാൽ പിങ്ക് ഉപ്പ്, കോഷർ ഉപ്പ് എന്നിവയേക്കാൾ കൂടുതലുമാണ്.

2. കറുത്ത ഉപ്പ്

സോഡിയത്തിൻ്റെ അളവ് ടേബിൾ സാൾട്ടിനേക്കാൾ കുറവാണ്. ശരീരവണ്ണം, ദഹനക്കേട്, വയറുവേദന, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് കാരിയുത്ത ഉപ്പ്. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

3. കോഷർ ഉപ്പ്

കോഷർ ഉപ്പ് കാണാൻ വളരെ വലുതും കട്ടിയുള്ളതുമാണ്. എന്നാൽ, ഇതിന് സാധാരണ ഉപ്പിൻ്റെ രുചിയില്ല. എന്നാലും, ഇതിന് സാധാരണ ടേബിൾ ഉപ്പിനേക്കാൾ അയോഡിനും സോഡിയവും കുറവാണ്.

4. കുറഞ്ഞ സോഡിയം ഉപ്പ്

ഈ ഉപ്പിൽ സോഡിയം കുറവും, കൂടുതൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഈ ഉപ്പ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

5. പിങ്ക് ഉപ്പ്

ധാതുക്കളുടെ അളവ് കൂടുതലായതിനാൽ ഇതിൻ്റെ ഉപയോഗം പേശീവലിവ് കുറയ്ക്കാൻ സഹായിക്കുന്നു. പിങ്ക് ഉപ്പ് പതിവായി കഴിക്കുന്നത് രക്തചംക്രമണത്തെ സഹായിക്കുകയും, കോശങ്ങളിലെ പിഎച്ച് നില നിലനിർത്തുകയും ചെയ്യുന്നു.

6. സാധാരണ ഉപ്പ്

നമ്മളിൽ പലരും ദിവസവും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വെളുത്ത ഉപ്പിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്. വളരെ സാധാരണമായി ഇത് ഉപയോഗിക്കാറുണ്ടെകിലും, അതിൻ്റെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഒരു മുതിർന്നയാൾ പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.

7. കടൽ ഉപ്പ്


വലുതും കട്ടിയുള്ളതുമായതിനാൽ കടൽ ഉപ്പ് വെള്ളത്തിൽ വേഗം ലയിക്കില്ല. പ്രധാനമായും സോഡിയം ക്ലോറൈഡ് ആയതിനാൽ കടൽ ഉപ്പിൻ്റെയും ടേബിൾ ഉപ്പിൻ്റെയും പോഷക മൂല്യം ഏകദേശം ഒരേപോലെയാണ്.


SCROLL FOR NEXT