മസ്തിഷ്‌കജ്വരത്തിനെതിരെ ജാഗ്രത 
LIFE

"കുട്ടികളെ വൃത്തിയില്ലാത്ത പുഴയിൽ കുളിക്കാൻ വിടരുതേ"; മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത

കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം..

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വേനൽകാലം ആയതോടെ കുട്ടികളെ കുളത്തിൽ കുളിക്കാൻ വിടുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. വൃത്തിയുള്ള ജലാശയത്തിൽ മാത്രമേ കുട്ടികളെ നീന്താൻ വിടാവൂ. വൃത്തിയില്ലാത്ത പുഴയിലും വെള്ളത്തിലും അപകടകാരികളായ ബാക്ടീരിയ ഒളിച്ചിരിപ്പുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ, മുഖം കഴുക്കുകയോ ചെയ്താൽ അസുഖം പരത്തുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ ശരീരത്തിൽ പ്രവേശിക്കുകയും അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യും.

വൃത്തിഹീനമായ വെള്ളത്തിൽ കുളിച്ചാൽ ഈ സൂക്ഷ്മജീവികൾ മൂക്കിലൂടെയും വായിലൂടെയും ചെവിയിലൂടെയും ശരീരത്തിന് അകത്ത് കയറുകയും അസുഖങ്ങൾ വരുത്തുകയും ചെയ്യും. തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെയാണ് അമീബ പ്രധാനമായും ആക്രമിക്കുക. ഇതോടെ തലച്ചോറില്‍ നീര്‍വീക്കമുണ്ടാകും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്.

തലച്ചോറിലെ ചില രാസവസ്തുക്കളെ ഈ അമീബ വളരെ വേഗത്തിൽ ഭക്ഷണമാക്കുന്നതിനാല്‍ തലച്ചോര്‍ തീനി അമീബകള്‍ എന്നും ഇവയെ വിളിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ജലാശയങ്ങൾ വൃത്തിയാക്കുക

  • കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം

  • നീന്തല്‍ക്കുളങ്ങള്‍ ആഴ്ചയിൽ ക്ലോറിനേറ്റ് ചെയ്യണം.

അസുഖം ബാധിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

  • അടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ ചികിത്സ തേടണം

  • കുട്ടിയുടെ കൈയും കാലും നന്നായി കഴുകി വൃത്തിയാക്കണം

  • ഡ്രസ് മാറ്റി വൃത്തിയുള്ളത് ധരിപ്പിക്കുക

SCROLL FOR NEXT