LIFE

നട്‌സ് അമിതമായി കഴിക്കാറുണ്ടോ? എന്നാല്‍ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്

ഏതൊരു ഭക്ഷണം പോലെ തന്നെ അമിതമായി കഴിച്ചാല്‍ നട്‌സും നമ്മുടെ ശരീരത്തെ മോശമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ നട്ട്‌സില്‍ അടങ്ങിയതിനാല്‍ അവയെ പലപ്പോഴും പോഷകാഹാരമായാണ് കണക്കാക്കാറ്. അതിനാല്‍ തന്നെ പലരും അവയെ ലഘുഭക്ഷണമായി കണക്കാക്കാറുണ്ട്. എന്നാല്‍ ഏതൊരു ഭക്ഷണം പോലെ തന്നെ അമിതമായി കഴിച്ചാല്‍ നട്‌സും നമ്മുടെ ശരീരത്തെ മോശമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നട്‌സ്് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നട്‌സ് പോഷകസമൃദ്ധവും ഗുണം ചെയ്യുന്ന കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ടെങ്കിലും അവ അമിതമായി കഴിക്കുന്നത് ശരീര ഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതിന് കാരണം അവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന കലോറിയാണ്.

പ്രോട്ടീന്‍, ഫൈബര്‍, നല്ല കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് നട്‌സ്. അത് മിതമായ അളവില്‍ കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ അമിതമായി കഴിച്ചാല്‍ അത് അപകടകരമായ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നട്ട്‌സ് അമിതമായി കഴിക്കുന്നത് വയറുവേദന, ഗ്യാസ്, വയറിളക്കം എന്നീ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ബദാം, കശുവണ്ടി തുടങ്ങിയ ചില നട്‌സില്‍ ഓക്‌സലേറ്റുകളും ഫൈറ്റേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഉപയോഗിച്ചാല്‍ വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നു.

അതോടൊപ്പം അമിതമായി നട്‌സ് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവിനെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. മിതമായ അളവില്‍ കഴിക്കുമ്പോള്‍ എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ നട്‌സില്‍ അടങ്ങിയിട്ടുണ്ടെങ്കിലും അമിതമായി നട്‌സ് കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും അത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പ്രതിദിനം ഏകദേശം ഒരു ഔണ്‍സ് ആണ് നട്‌സ് നമ്മള്‍ കഴിക്കേണ്ടത്. ഇത് കലോറി അധികം ശരീരത്തില്‍ കൂട്ടാതെ നല്ല കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിനുകളും എല്ലാം ശരീരത്തില്‍ മിതമായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായകമാകുന്നു. ഓരോ വ്യക്തികളുടെ ശരീര ഭാരത്തിന് അനുസരിച്ച് ഈ അളവ് മാറുമെന്നും വിദഗ്ധര്‍ പറയുന്നു.


SCROLL FOR NEXT