ആവളപാണ്ടി Source: News Malayalam 24x7
LIFE

വരൂ.. പോകാം മഴ നനയാം.. നാട്ടുവഴികളിലെ മഴയുടെ ഗൃഹാതുരത തേടുന്നവർക്കായി ഒരിടം

കോഴിക്കോട് ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ആവളപാണ്ടിയിലെ കാരയിൽ നട പാടശേരത്തിൻ്റെ മഴക്കാല മനോഹാരിത പറഞ്ഞറിയിക്കാനാവുന്നതല്ല

Author : ന്യൂസ് ഡെസ്ക്

നാട്ടുവഴികളിലെ മഴക്കാലത്തിന്‍റെ ഗൃഹാതുരത ഇഷ്ടപ്പെടുന്നവർക്ക് ഇനി കോഴിക്കോട്ടേക്ക് പോകാം. വിശാലമായ പാടവും കുറുകെയുള്ള റോഡും വഴിയോരത്തെ നെല്ലിമരങ്ങളുമെല്ലാം കണ്ട് മഴ ആസ്വദിക്കാന്‍ പറ്റിയൊരിടമുണ്ട് ജില്ലയില്‍. ആവളപാണ്ടിയിലെ കാരയിൽ നട പാടശേഖരം.

കോഴിക്കോട് ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ആവളപാണ്ടിയിലെ കാരയിൽ നട പാടശേരത്തിൻ്റെ മഴക്കാല മനോഹാരിത പറഞ്ഞറിയിക്കാനാവുന്നതല്ല. വിശാലമായ പാടത്തിന് നടുവിലൂടെയുള്ള റോഡും, കുത്തിയൊലിക്കുന്ന തോടും, പാലവും ഇരുവശങ്ങളിലുള്ള നെല്ലി മരങ്ങളും, ഗൃഹാതുരതയുണർത്തുന്ന കാഴ്ചയാണ്.

ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തുന്ന നിരവധി പേർ നേരംപോക്കുന്ന ഇടമാണിത്. മഴക്കാലം എത്തിയതോടെ നീന്തികുളിക്കാനും, മഴ നനഞ്ഞുനില്‍ക്കാനും റീല്‍സ് എടുക്കാനും എല്ലാമായുള്ള സഞ്ചാരികളുടെ തിരക്കാണിവിടെ.

ആവളപാണ്ടിയും കാരയിൽ നടയിലെ പാടശേഖരവും സഞ്ചാരികളുടെ മനസില്‍ ഇടംപിടിച്ചുകഴിഞ്ഞെന്നതിന് ഇതിലും വലിയ തെളിവെന്ത് വേണം. വരുകാലത്ത് കേരള വിനോദ സഞ്ചാര ഭൂപടത്തിലും ആവളപാണ്ടിയയിലെ മഴക്കാലം ഇടം പിടിക്കുമെന്നും ഉറപ്പാണ്.

SCROLL FOR NEXT