കാണാൻ സുന്ദരവും ലളിതവുമായ വിഭവമാണ് മസാല ദോശ. അരിയും ഉഴുന്നും ചേർത്ത് പുളിപ്പിച്ചെടുക്കുന്ന രുചിയുള്ള ദക്ഷിണേന്ത്യൻ വിഭവം. ക്രിസ്പിയും അപാര രുചിയോടും കൂടിയ ഈ വിഭവം ഇപ്പോൾ ലോകത്തിലെ തന്നെ 50 പാൻകേക്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്.
മികച്ച 50 പാൻകേക്കുകളുടെ പട്ടിക ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കി. 4.3 സ്റ്റാർ റേറ്റിങ് കരസ്ഥമാക്കി മസാല ദോശ ആറാം സ്ഥാനത്താണാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള രുചികരമായ പാൻകേക്കുകളിൽ ഒന്നാണ്.
മസാലദോശയുടെ തന്നെ വിഭാഗത്തിൽപ്പെട്ട ദോശ 4.2 റേറ്റിങ്ങുമായി പതിനഞ്ചാം സ്ഥാനത്തും, അൾട്രാ-ക്രിസ്പി പേപ്പർ ദോശ 4.1 റേറ്റിങ്ങുമായി 35-ാം സ്ഥാനത്തും തുടരുന്നു. ഒന്നാം സ്ഥാനത്ത് 4.4 റേറ്റിങ്ങിലുള്ള ലാത്വിയയുടെ കാർട്ടുപെലു പങ്കുകാസ് ആണ് ഉള്ളത്.
ഫ്രാൻസിൽ നിന്നുള്ള ക്രെപ്സ് സുക്രീസ് രണ്ടാം സ്ഥാനത്താണ് ഉള്ളത്. മൂന്നാം സ്ഥാനത്ത്, ക്ലാസിക് ഫ്രഞ്ച് ക്രെപ്സ് 4.3 റേറ്റിങ്ങിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ന്യൂട്ടെല്ല ക്രെപ്സും 4.3 റേറ്റിങ്ങുമായി നാലാം സ്ഥാനം നേടി. അതേസമയം ചൈനയുടെ ജിയാൻബിംഗ് 4.3 റേറ്റിങ്ങുമായി ആദ്യ അഞ്ചിൽ ഇടം പിടിച്ചിച്ചു,