Source: Social Media
LIFE

ചിക്കനും ബീഫും പോലെയല്ല, ഫ്രീസറിൽ മീൻ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക!

കറിവച്ചതും ഫ്രൈ ചെയ്തതുമായ മത്സ്യം പരമാവധി രണ്ട് ദിവസമാണ് കാലാവധി

Author : ന്യൂസ് ഡെസ്ക്

ചിക്കനും മീനുമെല്ലാം ഇന്ന് ഭൂരിഭാഗം വീടുകളിലും തീൻമേശകളിലെ സ്ഥിരം വിഭവങ്ങളാണ്. എല്ലാ ദിവസവും ഇതൊക്കെ നോക്കി വാങ്ങിക്കോണ്ടുവന്ന് പാകം ചെയ്യലൊന്നും എല്ലാവർക്കും കഴിയുന്നകാര്യമല്ല. പ്രത്യേകിച്ച് തിരക്കു പിടിച്ച ജീവിതവും കൂടിയാകുമ്പോൾ. പറയുകയും വേണ്ട. ചിക്കനായാലും മീനായാലും വൃത്തിയാക്കി വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്.

ഫ്രിസറിൽ ഐസ് പിടിച്ച് ഇരുക്കുന്നതിനാൽ അത് സുരക്ഷിതമാണെന്നാണ് ധാരണ. പക്ഷെ അത് ശരിയല്ല. പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുവാണ് കോഴിയിറച്ചി. എന്നാൽ അത് ഫ്രിഡ്ജിൽ വച്ചാൽ അധികം ദിവസം ഉപയോഗിക്കാം. അതിനൊരു കാലാവധിയുണ്ട് എന്നുമാത്രം. ഇനി ചിക്കൻ പോലെയല്ല തണുപ്പിച്ച് സൂക്ഷിക്കുന്ന ബീഫും പോർക്കും ഇവയൊന്നും പോലെയല്ല മത്സ്യം.

ഫ്രഷ് ചിക്കന്‍ ഒന്ന് മുതല്‍ രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ചിക്കന്‍ വിഭവങ്ങളാണെങ്കില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയാണ് കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുക. ഇനി ഫ്രഷ് ചിക്കന്‍ പീസുകള്‍ ഒന്‍പത് മാസം വരെയും ഫുള്‍ ഫ്രഷ് ചിക്കന്‍ ഒരു വര്‍ഷം വരെയും പാകം ചെയ്ത ചിക്കന്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെയും ഫ്രീസ് ചെയ്തും സൂക്ഷിക്കാം.

എന്നാൽ മീൻ അങ്ങനെയല്ല പാകം ചെയ്തത് ആയാലും അല്ലെങ്കിലും പെട്ടെന്ന് കേടാകും. കറിവച്ചതും ഫ്രൈ ചെയ്തതുമായ മത്സ്യം പരമാവധി രണ്ട് ദിവസമാണ് കാലാവധി. കടല്‍ വിഭവങ്ങളായ പച്ച മത്സ്യവും കക്കയും രണ്ട് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. സ്‌മോക്ക്ഡ് ഫിഷ് ആണെങ്കില്‍ പരമാവധി 14 ദിവസം വരം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും.

ബീഫാണെങ്കിൽ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ബീഫ് വിഭവങ്ങളോ പാകം ചെയ്ത ബീഫോ മൂന്ന് നാല് ദിവസത്തില്‍ കൂടുതല്‍ സുരക്ഷിതമായിരിക്കില്ല.അരച്ച മാംസം ബീഫിന്റെ മറ്റ് പാര്‍ട്ട്‌സ് എന്നിവ രണ്ട് ദിവസം വരെ മാത്രമേ കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ കഴിയൂ.

ഫ്രഷ് പന്നിയിറച്ചി മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രീസറിലാണെങ്കില്‍ നാല് മുതല്‍ എട്ട് മാസം വരെ. നന്നായി പൊതിഞ്ഞ് വേണം ഇവ സൂക്ഷിക്കാന്‍. പാകം ചെയ്ത പോര്‍ക്ക് വിഭവങ്ങളാണെങ്കില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയും ഫ്രീസറില്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെയും ഫ്രിഡ്ജില്‍ സൂക്ഷിക്കാം

SCROLL FOR NEXT