ഫിറോസ് ചുട്ടിപ്പാറ Source; Youtube / ഫിറോസ് ചുട്ടിപ്പാറ
LIFE

വറുത്തരച്ച മയിൽ കറി, ഒട്ടക പക്ഷിയും പാമ്പും ഗ്രിൽ; വൈറൈറ്റി പാചക വീഡിയോകൾ ഇനിയില്ല, യൂട്യൂബ് ചാനൽ നിർത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ

100 കിലോ മീൻ അച്ചാർ,മട്ടനും ബീഫുമെല്ലാം മണ്ണിനടിയിൽ പെട്ടിയിലാക്കി മൂടി ചുടുക. എന്നിങ്ങനെ രുചികൾക്കൊപ്പം കൗതുകവും നിറച്ച വീഡിയോകളാണ് ഫിറോസ് തന്റെ ചാനലിലൂടെ പുറത്തു വിട്ടിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ഫുഡ് വ്ളോഗർമാരും, കുക്കിംഗ് വിഡിയോസുമെല്ലാം സോഷ്യൽ മീഡിയയെ അടക്കി ഭരിക്കുന്ന കാലമാണ്.എത്രയൊക്കെ ആവർത്തിച്ചെന്നു പറഞ്ഞാലും ഭക്ഷണം , പാചകം ഇതൊന്നും ആർക്കും അങ്ങനെ എളുപ്പം മുഖം തിരിക്കാനാകാത്ത കാര്യങ്ങളാണ്. കുക്കിംഗ് വീഡിയോകളുടെ കൂട്ടത്തിൽ ഏറെ ആരാധകരുള്ള യൂട്യൂബറാണ് ഫിറോസ് ചൂട്ടിപ്പാറ.

സാധാരണ കുക്കിംഗ് വീഡിയോസ് കണ്ട് മടുത്തവരെ അമ്പരപ്പിക്കുന്ന തരത്തിലുളള വീഡിയോകളാണ് ഫിറോസ് പലപ്പോഴും ചെയ്യുന്നത്. വറുത്തരച്ച മയിൽ കറി, ഒട്ടക പക്ഷി, 35 കിലോ വരുന്ന പാമ്പ് എന്നിവയെ ഗ്രിൽ ചെയ്യുക, 100 കിലോ മീൻ അച്ചാർ,മട്ടനും ബീഫുമെല്ലാം മണ്ണിനടിയിൽ പെട്ടിയിലാക്കി മൂടി ചുടുക. എന്നിങ്ങനെ രുചികൾക്കൊപ്പം കൗതുകവും നിറച്ച വീഡിയോകളാണ് ഫിറോസ് തന്റെ ചാനലിലൂടെ പുറത്തു വിട്ടിരുന്നത്.

ഇപ്പോഴിതാ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. യൂട്യൂബ് വീഡിയോകൾ നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിറോസ്. യൂട്യൂബ് വരുമാനം കൊണ്ട് മുന്നോട്ട് പോകാൻ കഴിയുന്നില്ല. കാഴ്ചക്കാർ ഇപ്പോൾ പ്രധാനമായും ഷോർട്‌സിലേക്കും റീലുകളിലേക്കുമാണ് ശ്രദ്ധ നൽകുന്നത്. എന്നാൽ വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോസ് ചെയ്യുന്നത് വരുമാനം കുറയ്ക്കും. അതു കൊണ്ട് യ്യൂട്യൂബ് ചാനൽ നിർത്തുകയാണെന്നും ഫിറോസ് പറയുന്നു.

യുഎഇ കേന്ദ്രീകരിച്ച് സുഹൃത്തുമായിച്ചേർന്ന് പുതിയ ബിസിനസ് തുടങ്ങാൻ ഒരുങ്ങുന്നുവെന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ ചാനൽ പൂർണമായും നിർത്തില്ലെന്നും ഇടക്കിടക്ക് ചെറിയ വീഡിയോകൾ ചെയ്യാൻ ആലോചയുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT