LIFE

ഓറഞ്ച് മാത്രമല്ല ; വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ വേറെയുമുണ്ട്

ഓറഞ്ചിനേക്കാൾ അധികം വൈറ്റമിൻ സി. പൈനാപ്പിളിൽ ഉണ്ട്. ഒരു കപ്പ് പൈനാപ്പിൾ എടുത്താൽ അതിൽ 80 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് വൈറ്റമിൻ സി എന്നത് ഒഴിവാക്കാനാകില്ല. പൊതുവെ ഓറഞ്ചാണ് വൈറ്റമിൻ സി യുടെ കലവറ എന്ന് കണക്കാക്കുന്നത്. എന്നാൽ വൈറ്റമിൻ സി നൽകുന്ന ഓറഞ്ച് അല്ലാത്ത പഴങ്ങൾ നിരവധിയാണ്.

1. പൈനാപ്പിൾ

ഓറഞ്ചിനേക്കാൾ അധികം വൈറ്റമിൻ സി. പൈനാപ്പിളിൽ ഉണ്ട്. ഒരു കപ്പ് പൈനാപ്പിൾ എടുത്താൽ അതിൽ 80 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

2. ലിച്ചി

ഒരു കപ്പ് ലിച്ചി പഴത്തില്‍ 135 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനു പുറമേ ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണ് ലിച്ചി.

3. ഞാവൽപ്പഴം

100 ഗ്രാം ഞാവൽപ്പഴം എടുത്താൽ അതിൽ 80- 90 മില്ലിഗ്രാം വരെ അളവിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.

4. പപ്പായ - 100 ഗ്രാം പപ്പായയില്‍ 95 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

5. സ്ട്രോബറി

100 ഗ്രാം സ്ട്രോബെറിയില്‍ 85 മില്ലിഗ്രാം വിറ്റാമിന്‍ സി എന്നതാണ് കണക്ക്.

6. കിവി

100 ഗ്രാം കിവിയില്‍ 70 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്

7. നെല്ലിക്ക

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്

8. പേരയ്ക്ക

വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ ഒന്നാണ് പേരയ്ക്ക. 100 ഗ്രാമിൽ 200 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്.

SCROLL FOR NEXT