Healthy Foods  Source: Meta AI
LIFE

നിരന്തരമായി രോഗങ്ങൾ; പ്രതിരോധശേഷി കുറയുന്നുണ്ടോ? ഭക്ഷണം ശ്രദ്ധിക്കാം!

മരുന്നുകളെ മാത്രം ആശ്രയിച്ചല്ല ഭക്ഷണവും ജീവിത ശൈലികളും കൂടി ക്രമീകരിച്ചാണ് രോഗ പ്രതിരോധശേഷി നിലനിർത്തേണ്ടത്.

Author : ന്യൂസ് ഡെസ്ക്

മാരകരോഗങ്ങൾ ഒന്നു തന്നെ ഉണ്ടാകില്ല. എന്നാൽ എന്നും അസുഖങ്ങൾ വരികയും ചെയ്യും. രോഗ പ്രതിരോധശേഷി കുറയുന്നവരുടെ പ്രധാന പ്രശ്നമാണിത്. അസുഖം വന്നാൽ മരുന്ന് കഴിഞ്ഞ് മാറ്റാം. എന്നാൽ നിരന്തരമായി വരുന്ന അസുഖങ്ങളും അതിൻ്റെ ക്ഷീണവുമെല്ലാം ആളുകളെ വളരെയധികം തളർത്തും. മരുന്നുകളെ മാത്രം ആശ്രയിച്ചല്ല ഭക്ഷണവും ജീവിത ശൈലികളും കൂടി ക്രമീകരിച്ചാണ് രോഗ പ്രതിരോധശേഷി നിലനിർത്തേണ്ടത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ചില ഭക്ഷണ പദാർഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

പപ്പായ, നെല്ലിക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇവ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും പപ്പെയ്ന്‍, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ കുടലിന്റെ ആരോഗ്യസംരക്ഷിക്കുവാനും സഹായിക്കുന്നു. അണുബാധയെ നിയന്ത്രിക്കാനും, ചെറിയ മുഴകളും വീക്കങ്ങളും സുഖപ്പെടുത്താനും നെല്ലിക്ക ഗുണകരമാണ്. ശരീരത്തിനായിവശ്യമായ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സി യും നിറഞ്ഞ മാതള നാരങ്ങയും ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിലെ ബാക്ടീരിയയുടെ അളവ് തടസപ്പെടുത്താന്‍ സഹായിക്കുന്ന ഈ പഴം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

രോഗാണുക്കളെ ഇല്ലാതാക്കാന്‍ മഞ്ഞൾ ഉത്തമമാണെന്ന് പറയാറുണ്ട്. കുർക്കുമിൻ എന്ന ഘടകമാണ് മഞ്ഞളിനെ ഇത്രയും ഗുണമുള്ളതാക്കുന്നത്. കൂടാതെ മഞ്ഞളില്‍ ആന്റിഓക്‌സിഡന്റുകളും, ആന്റി-ഇന്‍ഫ്‌ളമേറ്ററി സംവിധാനങ്ങളും ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കുന്നു. ഇഞ്ചിയും ഇതുപോലെ തന്നെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകളും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പദാര്‍ത്ഥങ്ങളും അടങ്ങിയ ജിഞ്ചറോളാണ് അണുബാധയ്ക്കെതിരെയുള്ള ഇഞ്ചിയുടെ ആയുധം. ആൻ്റി ഓക്സിഡന്റുകൾ ഏറെ അടങ്ങിയ കറുവപ്പട്ടയും പ്രതിരോധശേഷി വർധിപ്പിക്കും.

ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണക്രമം ആരോഗ്യ വിദഗ്ധൻ്റെ സഹായത്തോടെ വേണം തെരഞ്ഞെടുക്കാൻ. ചിട്ടയായ ജീവിത രീതിയാണ് ആദ്യം വേണ്ടത്. ശരിയായ അളവിൽ ഭക്ഷണം, വിശ്രമം, ഉറക്കം, വ്യായാമം, മെച്ചപ്പെട്ട മാനസികാരോഗ്യം എന്നിവ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. അതുപോലെ തന്നെ രോഗങ്ങൾ പടരുന്ന സാഹചര്യങ്ങളിൽ ആവശ്യമായ മുൻകരുതലുകളും സ്വീകരിക്കണം.

SCROLL FOR NEXT