LIFE

പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? എങ്കില്‍ ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും...

പച്ചമുളക് വിറ്റാമിൻ എ യുടെ കലവറയാണ്. അതിനാൽ പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചക്കുറവ് ഒരു പരിധിവരെ തടയാനാകും

Author : ന്യൂസ് ഡെസ്ക്

നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് പച്ചമുളകെന്ന് വേണമെങ്കിൽ പറയാം. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക്. ചമ്മന്തി മുതൽ അച്ചാർ വരെ എന്താണെകിലും പച്ച മുളക് ഹീറോ തന്നെയാണ്. കറികൾക്ക് രുചിയും എരിവും മാത്രമല്ല, വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറ കൂടിയാണ് പച്ചമുളക്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു



പച്ചമുളകിലുള്ള കാപ്‌സൈസിൻ, മെറ്റബോളിസം വർധിപ്പിക്കുന്നു. മെറ്റബോളിസം വർധിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കുറയാനും അതുവഴി ശരീരത്തിന്റെ ഭാരം കുറയാനും സഹായിക്കും. പച്ചമുളകിലുള്ള വിറ്റാമിൻ ബി 5യുടെ സാന്നിധ്യം കൊഴുപ്പ് കുറക്കാൻ സഹായിക്കും.

കാഴ്ച്ച വർധിപ്പിക്കും

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് വിറ്റാമിൻ എ യുടെ അഭാവമാണ് നിശാന്ധത ഉണ്ടാകാൻ കാരണം. എന്നാൽ, പച്ചമുളക് വിറ്റാമിൻ എ യുടെ കലവറയാണ്. അതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചക്കുറവ് ഒരു പരിധിവരെ തടയാനാകും.


ചർമത്തിന്റെ ആരോഗ്യം

പച്ചമുളകിലുള്ള വിറ്റാമിൻ സി ചർമത്തെ ആരോഗ്യം നൽകി സംരക്ഷിക്കും. ഇത് മുഖത്തെ ചുളിവുകൾ, മുഖക്കുരു, കാര എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.

രോഗങ്ങളെ തടയും

ചുമ, ജലദോഷം, ആസ്മ എന്നീ രോഗങ്ങളെ പച്ചമുളകിലുള്ള ഫൈറ്റോ നുട്രിയെന്റുകൾ തടയാൻ സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പോലും തടയാൻ പച്ചമുളകിന് സാധിക്കും.


SCROLL FOR NEXT