LIFE

പരാതി പോർട്ടൽ, ജെൻ സീയുടെ ലൗ ലാംഗ്വേജ്? സെഹജിന് ബോയ്‌ഫ്രണ്ട് നൽകിയ സ്നേഹസമ്മാനം വൈറൽ!

ഓരോ ചെറിയ പരാതിയും സ്നേഹത്തോടെ കൈകാര്യം ചെയ്യാൻ വേണ്ടിയാണ് ഇഷാൻ്റെ പോ‍ർട്ടൽ എന്നാണ് സെഹാജ് പറയുന്നത്

Author : അഹല്യ മണി

നിങ്ങളുടെ ലവ് ലാംഗ്വേജ് എങ്ങനെയാണ്? ക്വാളിറ്റി ടൈം, ​അഫക്ഷൻ, ഗിഫ്റ്റ് എക്സ്‌ചേഞ്ച്. പല‍ർക്കും പലതരം ലവ് ലാംഗ്വേജ്. എന്നാൽ, വളരെ വ്യത്യസ്തമായ ഒരു ലവ് ലാംഗ്വേജാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എഐ സ്വാധീനം ദിനംപ്രതി കുതിച്ചുയരുന്ന കാലത്ത് ​ഗേൾ ഫ്രണ്ടിന് വേണ്ടി ബോയ് ഫ്രണ്ട് ഒരുക്കിയ ​ഗ്രീവൻസ് പോ‍ർട്ടൽ, അഥവാ പരാതി പോർട്ടൽ.

സെഹാജ് എന്ന പെൺകുട്ടിയാണ് എക്സിൽ ബോയ്ഫ്രണ്ട് ഇഷാൻ്റെ വിചിത്രമായ പ്രണയസമ്മാനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഓരോ ചെറിയ പരാതിയും സ്നേഹത്തോടെ കൈകാര്യം ചെയ്യാൻ വേണ്ടിയാണ് ഇഷാൻ്റെ പോ‍ർട്ടൽ എന്നാണ് സെഹാജ് പറയുന്നത്.

സോഫ്റ്റ് പിങ്ക് ഷേഡിലുള്ള പോ‍ർട്ടൽ തുറക്കുമ്പോൾ സെഹാജിന് വേണ്ടി സ്വീറ്റായ ഒരു മെസേജ് പ്രത്യക്ഷപ്പെടും, "നിങ്ങളുടെ മാത്രം ​ഗ്രീവൻസ് പോ‍ർട്ടലിലേക്ക് സ്വാ​ഗതം, മൗസ്". പിന്നീട് യൂസ‌ർ നേമും പാസ്വേഡും അടിച്ച് ലോ​ഗിൻ ചെയ്യാം. നിങ്ങളുടെ പരാതികൾ ഞാൻ അറിയുന്നതിനായി ഇവിടെ പറയാമെന്നും പോർട്ടലിൽ കാണാം. മൂഡ് എന്താണെന്ന് സെലക്ട് ചെയ്യാനുള്ള ഓപ്ഷനും പോർട്ടലിലുണ്ട്. ഫോം ഫിൽ ചെയ്താൽ, പരാതി ഇഷാൻ്റെ അടുത്ത് എത്തിയിട്ടുണ്ട്, അവൻ ഉടൻ നിങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുമെന്ന് നോട്ടിഫിക്കേഷനും കാണാം.

എന്തൊരു ക്യൂട്ടാണ് എൻ്റെ ബോയ്ഫ്രണ്ട്, എനിക്ക് സ്വന്തമായി പരാതി പോർട്ടൽ ഉണ്ടാക്കിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സെഹാജ് ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്തായാലും സംഭവം കേറി കത്തി. ജെൻ സികളുടെ ഓരോ വ്യത്യസ്ത തരം പ്രണയങ്ങൾ എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമൻ്റ്. ഇതാണ് യഥാ‍ർഥ സ്നേഹമെന്ന് മറ്റൊരു കമൻ്റ്. എന്തിനാണ് ലോ​ഗിൻ ഐഡിയും പാസ്വേഡും, പോർട്ടൽ യൂസ് ചെയ്യാൻ ഒരൊറ്റ ആളല്ലേ ഉള്ളൂവെന്നാണ് ഒരു കമൻ്റ്.

SCROLL FOR NEXT