LIFE

അസിഡിറ്റിയാണോ പ്രശ്നം? എങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ

ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, വായിൽ കയ്പ്പ് അനുഭവപ്പെടുക തുടങ്ങിയവയാണ് അസിഡിറ്റി ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ

Author : ന്യൂസ് ഡെസ്ക്

ഇന്ന് മിക്കവർക്കുമുള്ള പ്രശ്നമാണ് അസിഡിറ്റി. നമ്മുടെ ആമാശയത്തിലെ ആസിഡിന്‍റെ അളവുകൾ മാറി മറിയുന്നതാണ് അസിഡിറ്റി ഉണ്ടാവാൻ കാരണം. നമ്മുടെ ഭക്ഷണരീതികൾ, സമ്മർദ്ദം, ജീവിതരീതികൾ എല്ലാമാണ് അസിഡിറ്റി ഉണ്ടാക്കുന്നത്. ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, വായിൽ കയ്പ്പ് അനുഭവപ്പെടുക തുടങ്ങിയവയാണ് അസിഡിറ്റി ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ.

അസിഡിറ്റിയിൽ നിന്ന് ആശ്വാസം നേടാനുള്ള ചില ആയുർവേദ പൊടിക്കൈകൾ ഇതാ...

കറ്റാർവാഴ ജ്യൂസ്

രാവിലെ വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റിയിൽ നിന്ന് ദീർഘകാല ആശ്വാസം നൽകാൻ സഹായിക്കും.


പുതിനയില

പുതിനയില ചവച്ചരച്ചു കഴിക്കുന്നത്, അല്ലെങ്കിൽ ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നത് ദഹനത്തിനും, അസിഡിറ്റിക്കും നല്ലതാണ്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതു വഴി അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ജീരകം

അസിഡിറ്റിക്ക് ആയുർവേദത്തിലുള്ള പൊടികൈയാണ് ജീരകം ചവച്ച് കഴിക്കുക എന്നത്. ഇത് ദഹനശേഷി വർധിപ്പിക്കുകയും അതുവഴി അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യും. ജീരകത്തിലുള്ള ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് നെഞ്ചെരിച്ചിൽ കുറയ്ക്കാനും സഹായിക്കും.


തേങ്ങാ വെള്ളം

തേങ്ങാ വെള്ളം ശരീരത്തിലെ ജലാംശം നിലനിർത്തുക മാത്രമല്ല, ആമാശയത്തിലെ അസിഡിറ്റിയിൽ മാറ്റമുണ്ടാകാതെ തിരുത്താനും സഹായിക്കും. എന്നും തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ പി.എച്ച് ലെവൽ നിലനിർത്തുകയും അത് വഴി അസിഡിറ്റി പോലുള്ള പ്രശ്ങ്ങൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യും. അത് മാത്രമല്ല ദഹനശേഷി വർധിപ്പിക്കാനും തേങ്ങാ വെള്ളത്തിന് സാധിക്കും.

ഇഞ്ചി

ഇഞ്ചി ഇട്ട് ചായ തിളപ്പിച്ച് കുടിക്കുന്നതും ഇഞ്ചി ചവച്ചരച്ച് കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്. ദഹനം നേരയാകുന്നതോടു കൂടി അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു. അസിഡിറ്റി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും ഒരു പരിധി വരെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

SCROLL FOR NEXT