ട്രെന്‍ഡുകള്‍ക്ക് പിന്നലെയാണ് ഭൂരിഭാഗം മനുഷ്യരും, ഭക്ഷണം, യാത്ര, കലാകാരന്‍മാര്‍, വസ്ത്രം, പാട്ട് തുടങ്ങിയ നിരവധി ട്രെന്‍ഡുകള്‍ ഭരിക്കുന്ന ഈ കാലത്ത് ഈ ട്രെന്‍ഡുകള്‍ക്ക് ഒരു കാലാവധിയുണ്ട്. ഇത് വന്ന് പോയി കൊണ്ട് ഇരിക്കും. എന്നാല്‍ കൊറിയയോട് ഉളള ഇഷ്ടം ഇന്ത്യക്കാര്‍ക്ക് ഒരു കാലാവധി ഇല്ല എന്നു വേണം പറയാന്‍. പ്രത്യേകിച്ചും ജെൻസികൾക്ക്. അതെ പുത്തൻ തലമുറയ്ക്ക് കൊറിയൻ പ്രിയം കൂടുതലാണെന്നാണ് പൊതുവെയുള്ള ധാരണ. അതിൽ പൂർണമായും തെറ്റ് പറയാനുമാകില്ല.
കൊറിയയോട് ഉളള ഈ ഇഷ്ടം തുടങ്ങുന്നത് ആഗോള പ്രതിഭാസമായി മാറിയ 2012-ലെ പി.എസ്.വൈ യുടെ ''ഗംഗ്നം സ്റ്റൈല്‍'' യിലൂടെയാണ്. ഇതിന് ശേഷം വന്ന ബി.ടി.എസ്, ബ്ലാക്ക്പിങ്ക്, എക്‌സോ, സേവ്ന്റീന്‍ തുടങ്ങിയ നിരവധി ബാന്‍ഡുകള്‍ക്ക് ഇത് വഴി ഒരുക്കി. ബാന്‍ഡുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കെ-ഡ്രാമ, കെ-ബ്യൂട്ടി ഇതിലേക്ക് എല്ലാം ഇത് പടര്‍ന്നു. അവിടെയും ഒതുങ്ങിയില്ല. കൊറിയൻ ഭക്ഷണത്തിലൂടെ ആ ഇഷ്ടം വളർന്നു.
കെ-ഡ്രാമകളിലൂടെയാണ് കൊറിയൻ ഭക്ഷണം ഏറെ പ്രിയപ്പെട്ടതാകുന്നത്. കഥാപാത്രങ്ങള്‍ റാമെന്‍, തിളയ്ക്കുന്ന ഹോട്ട്‌പോട്ടുകള്‍ കഴിക്കുന്നതും, എല്ലാവരും ഒത്തുകൂടി മേശപ്പുറത്ത് മാംസം ഗ്രില്‍ ചെയ്യുന്നതും ഇത് എല്ലാം സ്‌ക്രീനില്‍ കണ്ടു ആവേശംകൊണ്ട് ആളുകള്‍ റിയല്‍ ആയി പരീക്ഷിക്കാനിറങ്ങുകയാണ് പുതുതലമുറ. കൊറിയന്‍ റെസറ്റോറന്റുകൾ പോലും ഇന്ന് ലോകമെമ്പാടും തുറന്നു കഴിഞ്ഞു. ഇന്ത്യയിലും എന്തിന് കേരളത്തിൽ പോലും കൊറിയൻ ഭക്ഷണത്തിന് ആരാധകരേറെയാണ്.
ഒരു ട്രെന്‍ഡ് മാത്രമായി വന്നുപോകാതെ കൊറിയൻ ഭക്ഷണ ഭ്രമം ഇപ്പോഴും തുടരുന്നവെന്ന ഡാറ്റയാണ് സ്വിഗ്ഗി വെളിപ്പെടുത്തുന്നത്, കണക്കുകൾ പ്രകാരം രാജ്യത്തുടനീളം കൊറിയന്‍ ഭക്ഷണത്തിനുളള ഓര്‍ഡറുകള്‍ വര്‍ഷം തോറും (ജൂലൈ 2024 -ജൂലൈ 2025 ) 50 ശതമാനം വര്‍ദ്ധിച്ചു എന്നാണ്. ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങള്‍ ഇപ്പോഴും മുന്നിലാണെങ്കിലും മെട്രോ നഗരങ്ങള്‍ ഒഴികെയുളള നഗരങ്ങളിലേക്ക് ഈ ട്രെന്റ് പടരുകയാണ്.
കഴിഞ്ഞ വര്‍ഷം മംഗളൂരു, മൈസൂര്‍, വഡോദര, സൂററ്റ്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ കൊറിയന്‍ ഭക്ഷണ ഓര്‍ഡറുകളില്‍ 59 ശതമാനം വര്‍ധനവ് ഉണ്ടായി. കൊറിയന്‍ ഭക്ഷണ ഓര്‍ഡറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 27 % ജെന്‍ സി ആണ്, കൊറിയന്‍ ബണ്‍, കൊറിയന്‍ ചീസ് ബണ്‍, കൊറിയന്‍ റാമെന്‍, കൊറിയന്‍ ചിക്കന്‍ എന്നിവയാണ് ഏറ്റവും പ്രചാരം ഉളള ചില കീവേഡുകള്‍. സര്‍വേയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമായി കണ്ടത്തിയത് കൊറിയന്‍ മക്അലൂ ടിക്കി ബര്‍ഗറാണ് . മറ്റ് പ്രിയപ്പെട്ട വിഭവങ്ങള്‍ കൊറിയന്‍ കോണ്‍ & ജലാപെനോ ഗാര്‍ലിക് ബ്രെഡ്, കൊറിയന്‍ സ്‌പൈസി ചിക്കന്‍ ബര്‍ഗര്‍ എന്നിവയാണ്.