കൃഷ്ണേട്ടൻ  NEWS MALAYALAM24X7
LIFE

എരിവോടെ നല്ല ചൂടന്‍ കടി; ഇത് കൃഷ്‌ണേട്ടന്റെ സ്‌പെഷ്യല്‍ കാന്താരി പരിപ്പുവട

കാന്താരി പരിപ്പുവടയ്ക്കാണ് വരുന്നതെങ്കില്‍ 3 മണിയ്ക്ക് ശേഷം വരണം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണമാണ് പരിപ്പുവട. ഈ പരിപ്പുവടയില്‍ വ്യത്യസ്തത പരീക്ഷിക്കുകയാണ് കോഴിക്കോട് സ്വദേശി കൃഷ്ണന്‍. കാന്താരി പരിപ്പുവട തേടി നിരവധി പേരാണ് കൃഷ്ണന്റെ കടയിലേക്ക് എത്തുന്നത്.

പേരാമ്പ്ര കൂത്താളിയിലെ ടൗണിനടുത്തുള്ള ഈ പേരില്ലാ കടയിലാണ് കൃഷ്‌ണേട്ടന്‍ വര്‍ഷങ്ങളായി വ്യത്യസ്ത രുചിയുള്ള കാന്താരി പരിപ്പുവട തയ്യാറാക്കുന്നത്. തുടക്കകാലത്ത് വെറും അഞ്ഞൂറ് ഗ്രാം പരിപ്പിന് നൂറ് ഗ്രാം കാന്താരി വേണ്ടി വന്ന സ്ഥാനത്ത് ഇന്ന് രണ്ടരകിലോ കാന്താരിയാണ് ദിവസവും വേണ്ടിവരുന്നത്.

എത്ര രൂപ മുളകിന് വര്‍ധിച്ചാലും 10 രൂപയ്ക്ക് തന്നെയാണ് കൃഷ്‌ണേട്ടന്‍ പരിപ്പുവട കൊടുക്കുന്നത്. പരിപ്പുവടയ്ക്കാണ് വരുന്നതെങ്കില്‍ 3 മണിയ്ക്ക് ശേഷം വരണം അതിനു മുന്‍പേ വരുന്നവര്‍ക്ക് പഴംപൊരി, ഉള്ളിവട തുടങ്ങിയ എണ്ണക്കടികള്‍ മാത്രമേ ലഭിക്കുകയുള്ളൂ. കാന്താരിയുടെ എരിവ് പോലെ തന്നെ പരിപ്പുവടയുടെ രുചിയുടെ വിശേഷവും അത്രപെട്ടെന്ന് തീരുന്നതല്ല.

SCROLL FOR NEXT