LIFE

ശരീരത്തിൽ അയൺ ഇല്ലേ? ഇവ കഴിച്ച് നോക്കൂ...

വിളർച്ച തടയാൻ, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ, ആരോഗ്യകരമായ ഉറക്കം കിട്ടാനുമെല്ലാം അയൺ അത്യാവശ്യമാണ്

Author : ന്യൂസ് ഡെസ്ക്

ശരീരത്തിൻ്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും അത്യാവശ്യമായ മിനറലുകളിൽ ഒന്നാണ് അയൺ. അയൺ ശരീരത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിച്ച് ലങ്സിലേക്കും മറ്റു ശരീര ഭാഗങ്ങളിലേക്കും ഓക്സിജൻ കടത്തിവിടാൻ സഹായിക്കും.

വിളർച്ച തടയാൻ, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ, ആരോഗ്യകരമായ ഉറക്കം കിട്ടാനുമെല്ലാം അയൺ അത്യാവശ്യമാണ്. ആവശ്യമുള്ള അയൺ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയാനും വിളർച്ചയുണ്ടാകാനും സാധ്യതയുണ്ട്.

അയണാല്‍ സമ്പുഷ്ടമായ ചില ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം:

ചീര

ധാരാളം പോഷകങ്ങൾ അടങ്ങിയ ഇല വിഭാഗത്തിൽപ്പെടുന്ന പച്ചക്കറിയാണ് ചീര. ഒരു ദിവസം എട്ട് മില്ലി ഗ്രാം അയൺ ആണ് നമ്മുടെ ശരീരത്തിൻ്റെ ആവശ്യം. എന്നാൽ, ഒരു കപ്പ് വേവിച്ച ചീരയിൽ നിന്ന് 6.5 മില്ലിഗ്രാം അയൺ ലഭിക്കും. ഗർഭിണികൾക്കും കുട്ടികൾക്കും 18 മുതൽ 27 മില്ലിഗ്രാം അയൺ ആവശ്യമാണ്.


സ്ട്രോബെറി

സ്ട്രോബെറിക്ക് ആരാധകർ ഏറെയാണ്. ഭംഗിയും രുചിയും മാത്രമല്ല, ഇത് ശരീരത്തിനും വളരെ നല്ലതാണ്. ഒരു കപ്പ് അല്ലെങ്കിൽ, 144 ഗ്രാം സ്ട്രോബെറിയിൽ 0.6 മില്ലിഗ്രാം അയൺ ഉണ്ട്. അതായത് ദിവസവും ശരീരത്തിലെത്തേണ്ട അയണിന്റെ നാല് ശതമാനം സ്ട്രോബെറിയിൽ നിന്ന് ലഭ്യമാകും. സ്ട്രോബെറി അയൺ സത്തിനാല്‍ സമ്പുഷ്ടമായ പഴമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

അയൺ, പൊട്ടാസിയം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയവയാൽ സമ്പുഷ്ടമാണ് അത്തിപ്പഴം. ഒരു അത്തിപ്പഴത്തിൽ നിന്ന് ദിവസേന കഴിക്കേണ്ട അയണിന്റെ ഒരു ശതമാനം ലഭ്യമാകും. പഴുത്ത അത്തിപ്പഴം കഴിക്കുന്നതിനേക്കാൾ ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഉണങ്ങിയ അത്തിപ്പഴത്തിൽ നിറയെ ആൻ്റി ഓക്സിഡന്റ്സും ഫൈറ്റോ കെമിക്കലുകളും ഉള്ളതുകൊണ്ട് വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് തടയാം.

നട്സ്

ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ നട്സുകൾ അയണിന്റെ കലവറയാണ്. ഇവ കഴിക്കുന്നത് ശരീരത്തിൽ ആവശ്യമായ അയൺ നിലനിർത്താൻ സഹായിക്കും. അയൺ മാത്രമല്ല ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് നട്സ്.


SCROLL FOR NEXT