LIFE

അച്ഛന്‍ ക്രിസ്ത്യന്‍, അമ്മ സിഖ്, സഹോദരന്‍ മുസ്ലീം; മകന് മതം വേണ്ടെന്ന് തീരുമാനിച്ചു; നടന്‍ വിക്രാന്ത് മാസി

കുഞ്ഞിന് ഒരു മതവും വേണ്ടെന്ന തീരുമാനം എടുത്തിരിക്കുകയാണ് വിക്രാന്ത്

ന്യൂസ് ഡെസ്ക്
ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചതനാണ് വിക്രാന്ത്. കഴിഞ്ഞ വര്‍ഷമാണ് നടന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. (Image: Vikrant Massey/Instagram)
എല്ലാ മതവും സമ്മേളിക്കുന്ന സ്ഥലമാണ് തന്റെ വീടെന്ന് മുമ്പ് പല അഭിമുഖങ്ങളിലും വിക്രാന്ത് മാസി പറഞ്ഞിരുന്നു. വിക്രാന്തിന്റെ പിതാവ് ക്രിസ്ത്യന്‍ മതവിശ്വാസിയാണ്. അമ്മ സിഖും. വിക്രാന്തിന്റെ സോഹദരന്‍ പതിനേഴാം വയസ്സില്‍ ഇസ്ലാം മതം സ്വീകരിച്ചു. (Image: Vikrant Massey/Instagram)
ഇപ്പോള്‍ തനിക്ക് ജനിച്ച കുഞ്ഞിന് ഒരു മതവും വേണ്ടെന്ന തീരുമാനം എടുത്തിരിക്കുകയാണ് വിക്രാന്ത്. ബോൡവുഡ് നടി റിയ ചക്രബര്‍ത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് മതത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും വിക്രാന്ത് മനസ്സ് തുറന്നത്. (Image: Vikrant Massey/Instagram)
എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയെന്നാണ് വിക്രാന്ത് സ്വയം വിശേഷിപ്പിച്ചത്. തന്നെ സംബന്ധിച്ച് മതം വളരെ സങ്കീര്‍ണമായ വിഷയമാണെന്നും അദ്ദേഹം പറയുന്നു. (Image:Vikrant Massey/Instagram)
മതം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നാണ് തന്റെ അഭിപ്രായം. തനിക്ക് അതൊരു ജീവിത രീതിയാണ്. എല്ലാവര്‍ക്കും അവരുടെ മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബോളിവുഡ് നടന്‍ പറയുന്നു. തന്റെ വീട്ടില്‍ തന്നെ എല്ലാ തരം വിശ്വാസങ്ങളും കാണാനാകും. (Image: Vikrant Massey/Instagram)
പൂജ ചെയ്യുകയും ഗുരുദ്വാരയിലും ദര്‍ഗയിലും താന്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ നിന്നെല്ലാം സമാധാനം ലഭിക്കുന്നുണ്ട്. തന്നെ സംരക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍ മാത്രം വിശ്വാസമില്ലെന്നും പറയുകയാണ് നടന്‍. (Image: Vikrant Massey/Instagram)
മുമ്പും മതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വലിയ ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മകന്‍ ജനിച്ചപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ മതത്തിന്റെ കോളം ഒഴിച്ചിട്ടു. (Image: Vikrant Massey/Instagram)
എന്റെ മകന്‍ ആരോടെങ്കിലും പെരുമാറുന്നത് അവര്‍ പിന്തുടരുന്ന രീതികളുടെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാല്‍ തന്റെ ഹൃദയം തകരും. അവനെ അങ്ങനെ വളര്‍ത്തില്ലെന്നും വിക്രാന്ത് നിലപാട് വ്യക്തമാക്കി. (Image: Vikrant Massey/Instagram)
2022 ലാണ് വിക്രാന്ത് മാസി വിവാഹിതനായത്. രജ്പുത് ഠാക്കൂര്‍ കുടുംബത്തില്‍ പെട്ട ശീതള്‍ ആണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിക്രാന്ത് വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. വര്‍ധാന്‍ എന്നാണ് മകന് പേരിട്ടത്. (Image: Vikrant Massey/Instagram)
കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി അഭിനയത്തില്‍ നിന്നും അല്‍പനാള്‍ വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ച് വിക്രാന്ത് നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. (Image: Vikrant Massey/Instagram)
SCROLL FOR NEXT