LIFE

ഒരേസമയം, നല്ലതും ചീത്തയുമായ നാല് ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം

ഏതൊക്കെ ഭക്ഷണങ്ങളാണ് നമുക്ക് നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്

Author : ന്യൂസ് ഡെസ്ക്

ഏതൊക്കെ ഭക്ഷണങ്ങളാണ് നമുക്ക് നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഉദാഹരണത്തിന്, മുട്ടകൾ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനാൽ ആരോഗ്യകരമല്ലെന്ന് ഒരിക്കൽ കരുതിയിരുന്നു, എന്നാൽ ഇപ്പോൾ അവ പ്രോട്ടീൻ്റെ ഉറവിടമാണെന്ന് നമുക്കറിയാം. കാപ്പിയും നമുക്ക് നന്നല്ലെന്ന് കരുതിയിരുന്നു, എന്നാൽ ഇതിനും ആരോഗ്യ ഗുണങ്ങളുണ്ട്. ചോക്ലേറ്റ് പോലും ചെറിയ അളവിൽ നമുക്ക് നല്ലതാണ്.

ഒരേസമയം, നമുക്ക് നല്ലതും ചീത്തയുമായ 4 ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം..

1. നെയ്യ്

പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ നെയ്യിനെ 'സൂപ്പർഫുഡ്' എന്ന് വിളിക്കാറുണ്ട്. എന്നാൽ, നെയ്യ് അമിതമായി ചൂടാക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. അതിനാൽ, ഭക്ഷണത്തോടൊപ്പം ഒരു സ്പൂൺ നെയ്യ് ഉപയോഗിക്കുക, പക്ഷേ അതുകൊണ്ട് ഭക്ഷണപദാർഥം നെയ്യ് കൊണ്ട്  വറക്കാനോ ചൂടാക്കാനോ ഉപയോഗിക്കരുത്. ഗുണം ലഭിക്കാൻ മിതമായ അളവിൽ മാത്രം നെയ്യ് കഴിക്കുക.

2. അരി

നമ്മുടെ ഡയറ്റിൽ ഒഴിച്ചുകൂട്ടാനാകാത്തതും ഏറ്റവും നല്ല ഊർജസ്രോതസ്സുമാണ് അരി. പോഷകാഹാര വിദഗ്ധർ പറയുന്നതനുസരിച്ച്, നിങ്ങൾ ഇത് ഡയറ്റിൽ നിന്നും പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. പകരം ഇതുമൂലമുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് ഒഴിവാക്കാൻ ചോറിൽ പ്രോട്ടീനും നാരുകളും ഉപയോഗിച്ച് കഴിക്കുമെന്ന് ഉറപ്പാക്കുക.

3. അച്ചാറുകൾ

ഇന്ത്യൻ അച്ചാറുകൾ പ്രോബയോട്ടിക്‌സും ആൻ്റിഓക്‌സിഡൻ്റുകളും നിറഞ്ഞതാണ്, ഇത് അവയെ ഒരു സൂപ്പർഫുഡ് ആക്കി മാറ്റുന്നു. എന്നാൽ ഇതിൽ സോഡിയം കൂടുതലാണ്. അതുകൊണ്ട് തന്നെ അവ  ചെറിയ അളവിൽ മാത്രം ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുക.

4. തേങ്ങ

ആരോഗ്യകരമായ കൊഴുപ്പുകളുടെ ഏറ്റവും മികച്ച ഉറവിടമാണ് തേങ്ങ എന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഇത് പോഷകങ്ങൾ നിറഞ്ഞതും, ഉയർന്ന കലോറി ഉള്ളതുമാണ്.  മിതമായയ അളവിൽ മാത്രം ഇത് കഴിക്കുക.

SCROLL FOR NEXT