ബജറ്റിലൊതുങ്ങുന്ന വിദേശ യാത്രകൾ Source: Social media
LIFE

അല്ലെങ്കിലേ കയ്യിൽ കാശില്ല അപ്പഴാ വിദേശയാത്ര, നടന്നതുതന്നെ; നിരാശ വേണ്ട ഗയ്സ് വഴിയുണ്ട്!

വളരെ ചെറിയ തുക കൊണ്ട് ഒരുപാട് രാജ്യങ്ങൾ കാണാം.

Author : ന്യൂസ് ഡെസ്ക്

യാത്രകളെ ഇഷ്ടപ്പെടുന്നവരേറെയാണ്. അതിൽ തന്നെ വിദേശയാത്രയെന്നു പറഞ്ഞാൽ ഒരു പാടുപേരുടെ സ്വപ്നം കൂടിയാണ്. സാമ്പത്തികമാണ് നിരവധിപ്പേരെ വിദേശയാത്രയിൽ നിന്ന് മാറ്റി നിർത്തുന്ന വില്ലൻ. സന്തോഷ വാർത്ത എന്താന്ന് വച്ചാൽ സാധാരണക്കാരുടെ ബജറ്റിനനുസരിച്ച വിദേശയാത്രകളും ഇന്ന് നടത്താൻ കഴിയും എന്നതാണ്.

നമ്മുടെ കയ്യിലെ ഇത്തിരി കാശുകൊണ്ട് എവിടെപ്പോകാനാ എന്നാലോചിക്കുന്നവരുണ്ടാകും. അവരറിയേണ്ട കാര്യങ്ങളിതാണ്. വളരെ ചെറിയ തുക കൊണ്ട് ഒരുപാട് രാജ്യങ്ങൾ കാണാം. നമ്മുടെ രാജ്യത്തേക്കാൾ മൂല്യം കുറഞ്ഞ കറന്‍സികളുള്ള രാജ്യങ്ങള്‍ പലതാണ്. അതൊന്നു നോക്കി പ്ലാൻ ചെയ്താൽ നമുക്കും പോകാം വിദേശയാത്രയാത്ര മാത്രമല്ല ഷോപ്പിംഗ് വരെ നടത്താൻ കഴിയുന്ന ബജറ്റ് ഫ്രണ്ട്ലി രാജ്യങ്ങൾ ഏതൊക്കെയെന്നറിയാമോ?

വിയറ്റ്‌നാം യാത്ര

വിയറ്റ്നാം

ലോകത്തിലെ ഏറ്റവും താഴ്ന്ന മൂല്യമുളള കറന്‍സികളില്‍ ഒന്നാണ് വിയറ്റ്‌നാമീസ് ഡോങ്. ഏകദേശം 300 വിയറ്റ്നാമീസ് ഡോങ് 1 രൂപയ്ക്ക് തുല്യമാണ്. യാത്രയും , പർച്ചേസിംഗുമൊക്കെ നമ്മുടെ ബജറ്റിൽ നിൽക്കും.

ഇന്തോനേഷ്യ യാത്ര

ഇന്തോനേഷ്യ

ഒരു രൂപയ്ക്ക് ഏകദേശം 185-190 ഇന്തോനേഷ്യന്‍ റുപിയ ആണ് മൂല്യം. ബാലി ഉൾപ്പെടെ ദ്വീപസമൂഹത്തിലെ നിരവധി സഞ്ചാക കേന്ദ്രങ്ങളിൽ ബജറ്റ്ഫ്രണ്ട്ലി യാത്രകൾ നടത്താം.

ലാവോസ് യാത്ര

ലാവോസ്

ലാവോസിന്റെ കറന്‍സിയായ കിപ്പ് മൂല്യം കുറഞ്ഞ കറൻസിയാണ്. കദേശം250-260 കിപ്പിന് തുല്യമാണ് ഒരു ഇന്ത്യൻ രൂപ. എന്നുവച്ച് വികസനത്തിനൊന്നു ഒരു കുറവുമില്ല ഇവിടെ. ലാവോസ് സഞ്ചാരികൾക്ക് ബജറ്റ് ഫ്രണ്ട്ലിയായ രാജ്യമാണ്.

ഗിനിയ യാത്ര

ഗിനിയ

ഒരു രൂപയ്ക്ക് ഏകദേശം 100 ഗിനിയന്‍ ഫ്രാങ്ക് ലഭിക്കും. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് എങ്കിലും കറൻസിക്ക് മൂല്യം കുറവാണ്. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ പ്ലാൻ ചെയ്യാം. മനോഹരമായ ഭൂപ്രകൃതിയും, സാഹസിക ട്രക്കിംഗ് യാത്രളുമെല്ലാം ആസ്വദിക്കാം. പക്ഷെ ഇവിടെ സൗകര്യങ്ങൾ അത്രമാത്രം മികച്ചതാകണം എന്നില്ല. സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായേക്കാം. ആലോചിച്ച് തെരഞ്ഞെടുക്കുക.

ഇറാൻ

ഇറാൻ

ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സി ഇറാനിയൻ റിയാലാണ്. ഒരു രൂപയ്ക്ക് ഏകദേശം490-500 റിയാല്‍ ലഭിക്കും. ലാൻഡ് സ്കേപ്പുകളും. നിർമിതികളുപമൊക്കെയായി കാണാനേറെയുണ്ട്.സാമ്പത്തികമായും ലാഭമാണ്. പക്ഷെ നിലവിലെ അന്താരാഷ്ട്ര വിഷയങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും ഇറാനിലെ അരക്ഷിതാവസ്ഥയെക്കുറിച്ച്. സംഘർഷ സാധ്യതകളും, സുരക്ഷാ പ്രശ്നങ്ങ കണക്കിലെടുത്ത് മാത്രം യാത്രകൾ പ്ലാൻ ചെയ്യുക.

ഇതിനുപുറമേ ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍. തായ്‌ലന്‍ഡ് തുടങ്ങിയ പല രാജ്യങ്ങളും ബജറ്റ് ഫ്രണ്ട്ലി യാത്രകൾക്ക് അനുയോജ്യമാണ്.

SCROLL FOR NEXT