മില്ലി ബോബി ബ്രൗൺ, ഭർത്താവ് ജേക്ക് ബോംഗിയോവി 
LIFE

'സ്ട്രെയ്ഞ്ചർ തിങ്സ്' താരം മില്ലി ബോബി ബ്രൗൺ അമ്മയായി; പെൺകുഞ്ഞിനെ ദത്തെടുത്തെന്ന് ദമ്പതികൾ

ഇൻസ്റ്റഗ്രാമിലൂടെയാണ് 21 കാരിയായ താരം പെൺകുഞ്ഞിനെ ദത്തെടുത്തെന്ന കാര്യം വ്യക്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്

നെറ്റ്ഫ്ലിക്സ് സീരിസ് 'സ്ട്രെയ്ഞ്ചർ തിങ്സി'ലൂടെ പ്രശസ്തയായ താരമാണ് മില്ലി ബോബി ബ്രൗൺ. കഴിഞ്ഞ വർഷമായിരുന്നു മില്ലിയും, അമേരിക്കൻ അഭിനേതാവും മോഡലുമായ ജേക്ക് ബോംഗിയോവിയും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരിക്കുകയാണ് താര ദമ്പതികൾ.

ഇൻസ്റ്റഗ്രാമിലൂടെയാണ് 21 കാരിയായ താരം പെൺകുഞ്ഞിനെ ദത്തെടുത്തെന്ന കാര്യം വ്യക്തമാക്കിയത്. ദമ്പതികൾ കുഞ്ഞിൻ്റെ പേരോ ചിത്രമോ വെളിപ്പെടുത്തിയില്ല. ഒരു വില്ലോ മരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മില്ലിയുടെ പോസ്റ്റ്. "ഞങ്ങൾ സുന്ദരിയായ പെൺകുട്ടിയെ ദത്തെടുത്തിരിക്കുകയാണ്. സമാധാനത്തിലും സ്വകാര്യതയിലും രക്ഷാകർതൃത്വത്തിന്റെ ഈ മനോഹരമായ അടുത്ത അധ്യായത്തിലേക്ക് കടക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്." മില്ലിയുടെ പോസ്റ്റിൽ പറയുന്നു.

റോക്ക് ഗായകൻ ജോൺ ബോൺ ജോവിയുടെ മകനും 23കാരനുമായ ബോംഗിയോവിയുമായുള്ള വിവാഹം കഴിഞ്ഞ് 15 മാസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. 20ാം വയസിലായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് ചെറിയപ്രായത്തിൽ വിവാഹം കഴിഞ്ഞെന്ന വിമർശനം ഇവർക്ക് നേരെ ഉയർന്നിരുന്നു. സുഹൃത്ത് വഴിയായിരുന്നു മില്ലിയും ജേക്കും കണ്ടുമുട്ടിയത്. നിരവധി മൃഗങ്ങളുള്ള ഒരു ഫാമിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്.

SCROLL FOR NEXT