Source: Social Media
LIFE

ഒറ്റയിരുപ്പിൽ ഒരു കുപ്പി തീർക്കും... അതേയിരുപ്പിൽ തീർന്നു പോകാനും മതി !

ഇത്തരം അവസ്ഥയിൽ നീലനിറത്തിലോ ചാരനിറത്തിലോ കാണപ്പെടുന്ന ചര്‍മ്മം അപകട സൂചന

Author : ന്യൂസ് ഡെസ്ക്

മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. അത് അമിതമായ അളവിൽ കഴിക്കുന്നത് ക്രമേണ ഗുരുതര രോഗങ്ങൾക്ക് കാരണമാകും. മരണം വരെ ക്ഷണിച്ച് വരുത്തുന്ന ദുശീലം . ഇനി ക്രമേണ വരുന്ന ആരോഗ്യപ്രശ്നങ്ങളല്ലാതെ പെട്ടെന്ന് തന്നെ ജീവന് ഭീഷണിയാകുന്ന സ്ഥിതിക്കും മദ്യം കാരണമാകുന്നുണ്ട്. അത് പാർട്ടികളിലും മറ്റും സ്വന്തം കഴിവ് കാണിക്കാൻ ഒറ്റയിരിപ്പിൽ ഏറെ മദ്യം കവിക്കുന്നവരെയാണ് ഏറെ ബാധിക്കുക.

ബെറ്റ് വച്ചും വെല്ലുവിളിച്ചും ഒറ്റയടിക്ക് ഓരു ബോട്ടിൽ അല്ലെങ്കിൽ അതിലധികം കുടിച്ച് തീർത്ത് വീമ്പ് കാണിക്കുന്നവർ ഏറെ സൂക്ഷിക്കണം. ആ ക്ഷീണം മാറാൻ ഇനി കുറച്ച് നാൾ മദ്യപിക്കില്ലെന്ന് പറയാം. പക്ഷെ പണി അപ്പോൾ തന്നെ കിട്ടാനും സാധ്യതയുണ്ട്. മദ്യ വിഷബാധ എന്ന അവസ്ഥയാണത്. ഭക്ഷ്യവിഷബാധപോലെ ഉടനടി ബാധിക്കുന്ന ഒന്ന്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടിയ അളവില്‍ മദ്യം കഴിക്കുന്നത് വലിയ അപകടമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വസനം, ഹൃദയമിടിപ്പ് ഇവയെ ഒക്കെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. പ്രകടമായ ലക്ഷണങ്ങളിലൂടെ തന്നെ ഈ അവസ്ഥ തിരിച്ചറിയാം.

ആശയക്കുഴപ്പം തോന്നുക

ഛര്‍ദ്ദി

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

നീലനിറത്തിലോ ചാരനിറത്തിലോ കാണപ്പെടുന്ന ചര്‍മ്മം

ശരീരതാപനില കുറയുക

ക്ഷീണം

ബോധം നഷ്ടപ്പെടുക

തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ബോധം നഷ്ടമായ അവസ്ഥയിലും ശരീരത്തിൽ മദ്യം പ്രവർത്തിക്കും. ആമാശയവും കുടലും രക്തത്തിലേക്ക് മദ്യം വിടുന്നത് തുടരും. രക്തത്തിലെ Blood alcohol content (BAC) വര്‍ധിക്കുന്നതനുതരിച്ച് അപകട സാധ്യതയും വര്‍ധിക്കുന്നു. ചില സന്ദർഭങ്ങളിൽ മദ്യ വിഷബാധ ശ്വസന പരാജയത്തിനോ ഹൃദയസ്തംഭനത്തിനോ കാരണമാകും. അതായത് മദ്യപിച്ച് രോഗം വരാൻ ഉള്ള സമയം പോലും വേണ്ട മരണത്തിനെന്ന് സാരം.

തലച്ചോറിന് കേടുപാടുകള്‍ ,നിര്‍ജ്ജലീകരണവും അപസ്മാരവും, ശ്വാസംമുട്ടല്‍,ഹൈപ്പോഥെര്‍മിയ തുടങ്ങിയ പല അവസ്ഥകളിലൂടെയും മദ്യ വിഷബാധ ആളുകളെ കൊണ്ടുപോകും. അതുവഴി മരണത്തിലേക്കും. മദ്യപാനം ഉപേക്ഷിക്കുക എന്നതാണ് ശരിയായ വഴി. അല്ലെങ്കിൽ മിതമായ അളവില്‍, സാവധാനം മദ്യം കഴിക്കുക.ഒഴിഞ്ഞ വയറ്റില്‍ മദ്യപിക്കുന്നത് ഒഴിവാക്കുക.വെള്ളം കുടിച്ച് സ്വയം ജലാംശം നിലനിര്‍ത്തുക. മരുന്നുകൾ കഴിക്കുന്ന അവസ്ഥയിൽ മദ്യപിക്കാതിരിക്കുക. കൃത്യമായ അവബോധം ഉണ്ടാക്കുക.തുടങ്ങിയവയാണ് പ്രതിവിധി.

SCROLL FOR NEXT