ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ 
LIFE

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

സ്ഥിരമായുള്ള ഗുളികയുടെ ഉപയോഗം ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകും

Author : ന്യൂസ് ഡെസ്ക്

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ കഴിക്കും. എന്നാൽ ഇനി ഇങ്ങനെ ചെയ്യരുത്. ചെറിയ ക്ഷീണത്തിനും തലവേദനയ്ക്ക് ഗുളിക കഴിക്കുന്ന ശീലം ഒഴിവാക്കണം. പ്രത്യേകിച്ചും പാരാസെറ്റാമോൾ കഴിക്കുന്നത്. സ്ഥിരമായി അല്ലെങ്കിൽ ആഴ്ചയിലുള്ള ഗുളികയുടെ ഉപയോഗം നിങ്ങളുടെ വൃക്കയെ അപകടത്തിലാക്കും.

പതിയെ പതിയെ വൃക്കയുടെ പ്രവർത്തനം താളം തെറ്റുകയും ഗുരുതരമായ അസുഖത്തിലേക്ക് വഴിമാറുകയും ചെയ്യും. നല്ലൊരു വേദനസംഹാരിയായ പാരാസെറ്റാമോൾ സാധാരണക്കാരുടെ മരുന്നായാണ് അറിയപ്പെടുന്നത്. ഡോക്ടറുടെ സേവനം തേടാതെ കഴിക്കാൻ പറ്റുന്ന മരുന്ന് ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

പക്ഷേ ഇതിൽ ഒളിച്ചിരിക്കുന്ന വില്ലനെ അസുഖം ബാധിച്ചശേഷമേ മനസിലാക്കാൻ സാധിക്കൂ. നിങ്ങൾ സ്ഥിരമായി പാരാസെറ്റാമോൾ കഴിക്കാറുണ്ടെങ്കിൽ നിങ്ങളുടെ വൃക്കയെ ഇത് ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസേന അല്ലെങ്കിൽ ആഴ്ചയിലുള്ള പാരാസെറ്റാമോൾ ഉപയോഗം ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകും. പാരാസെറ്റാമോൾ നല്ലൊരു വേദനസംഹാരിയായതിനാൽ ആവശ്യത്തിനും അനാവശ്യത്തിനും ഇതിൻ്റെ ഉപയോഗം വളരെ കൂടുതലാണ്.

പാരാസെറ്റാമോളിൻ്റെ ദോഷ വശങ്ങൾ

  • പാരാസെറ്റാമോളിൻ്റെ അമിത ഉപയോഗം ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്നു

  • ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ മരുന്ന് കഴിക്കാവൂ

  • മറ്റ് മരുന്നുകളുടെ കൂടെയുള്ള പാരാസെറ്റാമോളിൻ്റെ ഉപയോഗം ദോഷം ചെയ്യും

  • ലഹരി പദാർത്ഥങ്ങളുടെ കൂടെ പാരാസെറ്റാമോൾ ഉപയോഗിക്കരുത്

വൃക്ക രോഗം ബാധിച്ചോയെന്ന് എങ്ങനെ തിരിച്ചറിയാം

  • ശരീരത്തിന് തുടർച്ചയായി ക്ഷീണം തോന്നുക

  • ഛർദിക്കാൻ വരുക

  • ശരീരത്തിനും, കണ്ണിനും മഞ്ഞ കളർ

  • മൂത്രത്തിന് ഡാർക്ക് നിറം

SCROLL FOR NEXT