കുട്ടികളിലും മുതിർന്നവരിലും പലപ്പോഴും കാണുന്ന ഒരു രോഗാവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് ഇത്. മാരകമായ രോഗമല്ലെങ്കിലും കടുത്ത ക്ഷീണം ഉൾപ്പെടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ വിളർച്ച വില്ലനാകും. മരുന്നിനെ ആശ്രയിക്കും മുൻപ് തന്നെ വിളർച്ചയെ പ്രതിരോധിക്കാൻ ഭക്ഷണം ക്രമീകരിച്ചാൽ മതിയാകും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. അത്തരത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാമോ.
ഫിഗ്സ്
അയേണ്‍, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഫിഗ്സ് കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
മുരിങ്ങയില
ചീര പോലെ തന്നെ ഇരുമ്പ് ധാരാളമടങ്ങിയ ഇലക്കറിയാണ് മുരിങ്ങയില. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയും
മാതളം
മാതളത്തില്‍ ഇരുമ്പ്, കാത്സ്യം, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.
ചീര
ചീര ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ്.അയേണിനു പുറമേ വിറ്റാമിൻ കെ, ബി, സി എന്നിവയും ചീരയിലുണ്ട്. വിളർച്ചയെ തടയാൻ ചീര കഴിക്കുന്നത് പതിവാക്കാം.
സ്ട്രോബെറി
ശരീരത്തിന് ഗുണകരമായ അളവിൽ ഇരുമ്പ് അടങ്ങിയ പഴമാണ് സ്ട്രോബെറി. ഇതും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ബീറ്റ്റൂട്ട്
ഇരുമ്പിന്‍റെ മികച്ച ഉറവിടമായ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഈന്തപ്പഴം
ഈന്തപ്പഴത്തിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.