അർബുദ ചികിത്സയ്ക്കിടെ മുടി നഷ്ടപ്പെടുന്ന സ്ത്രീകളുടെ ധൈര്യത്തിന്റെയും മനസാന്നിധ്യത്തിന്റെയും കഥ... ലോകത്തിന് പ്രചോദനമാകുകയാണ് പിങ്ക് റിബൺ ഫൗണ്ടേഷന്റെ ബോൾഡ് കാംപെയ്ന്‍. സ്തനാർബുദത്തെ പരാജയപ്പെടുത്തി, ജീവിതത്തിൽ വിജയിച്ച സ്ത്രീകൾ, കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബവും സമൂഹവും നൽകിയ പിന്തുണ കാമ്പയിനിലൂടെ തുറന്നു പറയുകയാണ് .
സ്തനാർബുദത്തെ ചികിത്സിച്ച് മാറ്റുന്നതിലും പ്രയാസമായിരുന്നു സ്വന്തം രൂപം വീണ്ടും കണ്ണാടിയിൽ കാണാൻ. കീമോ തെറാപ്പിക്ക് പിന്നാലെ മുടി കൊഴിഞ്ഞു തുടങ്ങിയപ്പോൾ അവർ ആ വലിയ തീരുമാനമെടുത്തു. മുടി പൂർണമായും ഒഴിവാക്കാം. എന്നാൽ ആ തീരുമാനം അവരോടൊപ്പം അവരുടെ മക്കളുടെയും ജീവിതം മാറ്റിമറിക്കുന്നതായിരുന്നു.
രണ്ട് മക്കളുടെ അമ്മയായ 36കാരിയായ റിയാനൻ തോമസിന് 2025 നവംബറിലാണ് അർബുദം സ്ഥിരീകരിച്ചത്. 14ഉം ഒമ്പതും വയസുള്ള പെൺമക്കളോട് രോഗാവസ്ഥയെക്കുറിച്ച് പറയാൻ പോലും പേടി. മക്കളെ വിവരം അറിയിച്ച്, ചികിത്സ ആരംഭിച്ച്. ഒടുവിൽ കീമോക്ക് ശേഷം മുടി പൂർണമായും മുറിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം അവസരം നൽകിയത് ഇളയ മകൾക്ക്. ഇഷ്ടമുള്ള രീതിയിൽ മുടി വെട്ടാൻ, ഇളയ മകൾക്ക് മുമ്പിൽ ഇരുന്നുകൊടുത്തു. വെറും ഒമ്പത് വയസുകാരിയുടെ കത്രികകൊണ്ടുള്ള കലാവിരുത് അവസാനിച്ചത് കൂട്ടച്ചിരിയിലുമായി. ഒരു നൊമ്പരത്തിലും ഭംഗിയുള്ള ഓർമയായി റിയാനനൻ തോമസ് ഇന്നും ഓർമിക്കുന്നു.
44കാരിയായ സാം ഗ്രോനോ-വാൾട്ടേഴ്‌സിന്റെയും ജീവിതവും വ്യത്യസ്തമല്ല. മാനസികാരോഗ്യ വിദഗ്ധയും രണ്ട് കുട്ടികളുടെ അമ്മയുമായ സാമിന് അഞ്ച് വർഷം മുമ്പാണ് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. ദേദമാകാത്ത triple negative breast cancer ബാധിച്ച് ചികിത്സകളേറെ നടത്തി. മുടി കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുടി പൂർണമായും ഒഴിവാക്കാമെന്ന് മക്കളോട് പറഞ്ഞു. 13കാരനായ മകനും 20കാരിയായ മകളുമാണ് സാമിന്. 2002ൽ ബ്രസീലിയൻ ഫുട്ബോളർ റൊണാൾഡോയുടെ ഹെയർ സ്റ്റെൽ വേണമെന്നായി മകൻ. റോണാൾഡോ ഹെയ്ർ സ്റ്റെലിൽ, സന്തോഷത്തിന്റെ നിമിഷങ്ങളും സൃഷ്ടിച്ചു. ദി പിങ്ക് റിബ്ബൺ ഫൗണ്ടേഷന്റെ ബോൾഡ് കാംപെയ്നിൽ പങ്കെടുത്താണ് അതിജീവിതർ മനസ് തുറന്നത്.
സ്തനാർബുദ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന സ്ത്രീകളുടെ ധൈര്യത്തെയും മനസാന്നിധ്യത്തെയും ആഘോഷിക്കുന്ന പ്രചോദനാത്മകമായ ഒരു ഫോട്ടോഗ്രാഫി പ്രോജക്റ്റാണ് പിങ്ക് റിബൺ ഫൗണ്ടേഷന്റെ ബോൾഡ് കാംപെയ്ന്‍.