ബെർലിൻ: ജർമ്മനിയിലെ ബെർലിന് സമീപം ക്ലൈസ്റ്റോ ഫാമിലെ പoപ്കിൻ ഫെസ്റ്റിവലിൽ ഇത്തവണത്തെ വിഷയം സ്ത്രീ ശക്തിയാണ്. പ്രമുഖരായ 15 സ്ത്രീകളുടെ ശിൽപങ്ങളാണ് മത്തങ്ങകൾ ഉപയോഗിച്ച് ഇവിടെ നിർമിച്ചിരിക്കുന്നത്. നിരവധി പേരാണ് പംപ്കിൻ ഫെസ്റ്റിവൽ കാണാനായി എത്തുന്നത്.
ഫ്രിഡ കാലോ, ക്ലിയോപാട്ര, ജോൺ ഓഫ് ആർക്ക് തുടങ്ങി ലോകം കണ്ട ശക്തരായ സ്ത്രീകളെ ആദരിക്കുകയാണ് പംപ്കിൻ ഫെസ്റ്റിവലിൽ. കുട്ടികളുടെ പ്രിയപ്പെട്ട എൽസ എന്ന കഥാപാത്രവും ഫെസ്റ്റിവലിൽ ഇടം പിടിച്ചിട്ടുണ്ട്.
പ്രമുഖരായ 15 സ്ത്രീകളുടെ ശിൽപങ്ങളാണ് മത്തങ്ങകൾ കൊണ്ട് നിർമിച്ചിരിക്കുന്നത്. 500-ലധികം വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള ഒരു ലക്ഷം മത്തങ്ങകൾ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ 21 വർഷമായി വ്യത്യസ്ത വിഷയങ്ങൾ പംപ്കിൻ ഫെസ്റ്റിവലിൻ്റെ ഭാഗമായിട്ടുണ്ട്. ശിൽപങ്ങൾ മാത്രമല്ല ഫെസ്റ്റിവലിൻ്റെ ആകർഷണം. മത്തങ്ങ വിത്തുകൾ, മത്തങ്ങ ബ്രെഡ്, മത്തങ്ങ കേക്ക്, മത്തങ്ങ ക്രീം തുടങ്ങിയവയെല്ലാം ഇവിടെ സന്ദർശകർക്ക് വാങ്ങാനായി ലഭിക്കും.