റെഡ് വെൽവെറ്റ് കേക്ക് Source: x/ Dessert Time
LIFE

കുറഞ്ഞ ചെലവിൽ വീട്ടിലൊരുക്കാം.. അടിപൊളി റെഡ് വെൽവെറ്റ് കേക്ക്!

ബേക്കറിയിലെ പോലെ ബേക്കിംഗ് ടൂളുകൾ ഇല്ലെങ്കിലും പ്രയാസമില്ലാതെ തന്നെ ഇത് തയ്യാറാക്കിയെടുക്കാം എന്നതാണ് പ്രധാന ഹൈലൈറ്റ്

Author : ന്യൂസ് ഡെസ്ക്

ക്രീം കേക്കുകളുടെ കടുത്ത ആരാധകരാണോ നിങ്ങൾ? എങ്കിൽ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ റെഡ് വെൽവെറ്റ് കേക്ക് നിങ്ങൾക്ക് വീട്ടുകാരുടെ കണ്ണിലുണ്ണിയാകാൻ ഇതാ ഒരവസരം.

കേക്ക് തയ്യാറാക്കൽ അത്ര ബുദ്ധിമുട്ടേറിയ പണിയൊന്നും അല്ല കേട്ടോ.. വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി എടുക്കാവുന്ന ഒരു റെഡ് വെൽവെറ്റ് കേക്ക് റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബേക്കറിയിലെ പോലെ ബേക്കിംഗ് ടൂളുകൾ ഇല്ലെങ്കിലും പ്രയാസമില്ലാതെ തന്നെ ഇത് തയ്യാറാക്കിയെടുക്കാം എന്നതാണ് പ്രധാന ഹൈലൈറ്റ്. ഇനി തയ്യാറാക്കുന്ന വിധം പരിചയപ്പെടാം.

ചേരുവകൾ പരിചയപ്പെടാം

മൈദ - ഒരു കപ്പ്

ബേക്കിംഗ് സോഡ - ഒരു സ്പൂൺ

ബേക്കിംഗ് പൗഡർ - ഒരു ടീസ്പൂൺ

ഉപ്പ് - കാൽ ടീസ്പൂൺ

മുട്ട - നാല്

പഞ്ചസാര - അര കപ്പ്

സൺഫ്ലവർ ഓയിൽ - കാൽ കപ്പ്

വാനില എസൻസ്

റെഡ് ഫുഡ് കളർ

പാൽ - രണ്ട് ടേബിൾ സ്പൂൺ

വിനാഗിരി - കാൽ ടീസ്പൂൺ

വിപ്പിംഗ് ക്രീം

മിൽക്ക് മെയ്ഡ്

ഷുഗർ സിറപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവയെടുത്ത് ഇളക്കി അരിച്ചു ചേർത്ത് കൊടുക്കുക. മറ്റൊരു ബൗളിൽ മുട്ട പഞ്ചസാര എന്നിവ ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് ഫുഡ് കളറും എസ്സെൻസും ചേർത്ത് കൊടുക്കണം. എന്നിട്ട് പാൽ, സൺഫ്ലവർ ഓയിൽ, വിനാഗിരി ഇവയെല്ലാം മിക്സ് ചെയ്ത് ചേർക്കണം.

പിന്നാലെ കുറച്ച് കുറച്ചായി മൈദ മിക്സ് ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക. ഇനി ഇതിനെ കേക്ക് ടിന്നിലേക്ക് മാറ്റിയ ശേഷം ബേക്ക് ചെയ്തെടുക്കാം. ബേക്ക് ചെയ്ത കേക്കിന്റെ മുകൾവശം മുറിച്ചുമാറ്റി കേക്കിനെ ലെയർ ചെയ്തെടുക്കുക. ഇനി ഓരോ ലെയർ ആയി വെച്ച് മുകളിൽ ക്രീം തേക്കുക.

ഇടയിൽ ഷുഗർ സിറപ്പും മിൽക്ക് മെയ്ഡും ചേർക്കാനും മറക്കരുത്. അതിന് ശേഷം മുഴുവനായി ക്രീം തേച്ച് കേക്ക് അലങ്കരിക്കുക.ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിച്ചു കഴിക്കാം.

വീഡിയോ കാണുക...

SCROLL FOR NEXT