LIFE

കാശ് മുടക്കാതെ ഫുഡ് ട്രൈ ചെയ്യാൻ, വെർച്വൽ റിയാലിറ്റി!

ഭക്ഷണ പാനീയങ്ങളുടെ രുചികള്‍ റീക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഇ- ടേസ്റ്റ് സാങ്കേതികവിദ്യയാണ് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക‍ർ അവതരിപ്പിച്ചിരിക്കുന്നത്

Author : അഹല്യ മണി

ഇനി വെറൈറ്റി ഫുഡ് ഐറ്റംസ് ട്രൈ ചെയ്യാൻ പൈസ ചെലവാക്കണ്ട. ഭക്ഷണ പാനീയങ്ങളുടെ രുചിയും നിങ്ങൾക്ക് ഇനി വെർച്വൽ റിയാലിറ്റി വഴി അറിയാം. ഭക്ഷണ പാനീയങ്ങളുടെ രുചികള്‍ റീക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഇ- ടേസ്റ്റ് സാങ്കേതികവിദ്യയാണ് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക‍ർ അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ രുചികളുടെ അനുഭവം നല്‍കാനാകുന്ന ഇലക്ട്രോണിക് ടംഗാണ് ഇവ‍‍ർ വികസിപ്പിച്ചിരിക്കുന്നത്.

ഇ- സെൻസറുകൾ ഉപയോ​ഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഭക്ഷണത്തിലെ രുചി ഘടകങ്ങളുടെ സാന്ദ്രത കണ്ടെത്തുകയാണ് സെൻസറുകൾ ചെയ്യുന്നത്. രുചികളുമായി പൊരുത്തപ്പെടുന്ന സോഡിയം ക്ലോറൈഡ്, സിട്രിക് ആസിഡ്, ഗ്ലൂക്കോസ്, മഗ്‌നീഷ്യം ക്ലോറൈഡ്, ഗ്ലൂട്ടാമേറ്റ് എന്നീ പ്രധാന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. അതിലൂടെ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി തുടങ്ങിയ അഞ്ച് അടിസ്ഥാന രുചികൾ തിരിച്ചറിയാനാകും. എന്നാൽ, എരിവ് തിരിച്ചറിയാൻ സാധിക്കില്ല.

ആരോ​ഗ്യ മേഖല, ശരീരഭാരം നിയന്ത്രിക്കൽ, ഓൺലൈൻ ഷോപ്പിങ്ങ് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ ഇ- സെൻസ‍ർ കണ്ടുപിടിത്തത്തിന് സാധിച്ചേക്കുമെന്നാണ് ​ഗവേഷക‍ർ പറയുന്നത്.

SCROLL FOR NEXT