ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് Source; Meta AI
LIFE

സിംപിൾ , ബട്ട് പവർഫുൾ; ഈ ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി നോക്കൂ!

ഇവയുണ്ടെങ്കിൽ മടിയും, തിരക്കുമൊന്നും ബ്രേക്ക് ഫാസ്റ്റിനെ മുടക്കില്ല. വിശപ്പും നിയന്ത്രിക്കാം. ദിവസത്തിന്റെ നല്ലൊരു ഭാഗവും ഊർജം നിലനിർത്തുകയും ചെയ്യാം.

Author : ന്യൂസ് ഡെസ്ക്

ബ്രേക്ക് ഫാസ്റ്റ് രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പൊതുവെ പറയുക. രാജാവിനെപ്പോലെ അല്ലെന്ന് വച്ച് പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുകയുമരുത്. ഡയറ്റിന്റെ പേരിൽ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരുപാട് കലോറിയൊന്നും കിട്ടിയില്ലെങ്കിലും ബ്രെയിൻ ഫുഡായെങ്കിലും പരിഗണിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആ ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജ നിലയെയും മെറ്റബോളിസത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

ഇനി രാവിലെ ഭക്ഷണം ഉണ്ടാക്കനുള്ള മടിയോ, തിരക്കോ ആണ് പ്രഭാത ഭക്ഷണം ഉപേക്ഷിക്കാനുള്ള വില്ലനെങ്കിൽ അതിനും വഴികളുണ്ട്. രുചികരമായി, സിംപിളായി തയ്യാറാക്കാവുന്ന ചില ബ്രേക്ക് ഫാസ്റ്റുകളുണ്ട്. ഇവയുണ്ടെങ്കിൽ മടിയും, തിരക്കുമൊന്നും  ബ്രേക്ക് ഫാസ്റ്റിനെ മുടക്കില്ല. വിശപ്പും നിയന്ത്രിക്കാം. ദിവസത്തിന്റെ നല്ലൊരു ഭാഗവും ഊർജം നിലനിർത്തുകയും ചെയ്യാം.

ഓവർനൈറ്റ് ഓട്‌സ്

ഓവര്‍നൈറ്റ് ഓട്‌സ്

ഓട്‌സ് എന്നുകേട്ട് മുഖം ചുളിക്കാൻ വരട്ടെ. ഇന്ന് ജെന്‍സി കിഡ്‌സിന്റെ ഉള്‍പ്പടെ ഇഷ്ട ബ്രേക്ക്ഫാസ്റ്റ് വിഭവത്തിൽ ഒന്നാണ് ഓവര്‍ നൈറ്റ് ഓട്‌സ്. തലേന്ന് രാത്രിതന്നെ ഓട്‌സ് തയ്യാറാക്കി വയ്ക്കാം. വെറുതെ ഓട്‌സും പാലും ചേർത്ത് രാത്രി ഫ്രിഡ്ജിൽ വച്ച് രാവിലെ എടുത്താൽ മടുപ്പ് തോന്നുക സ്വാഭാവികം. എന്നാൽ അൽപം രുചികരമായി തയ്യാറാക്കിയാൽ പിന്നെ അത് ഇല്ലാതെ വന്നാലാകും ബുദ്ധിമുട്ട്. ബദാം, ക്യാഷി പോലുള്ള നട്ട്‌സ്, മധുരത്തിന് ഇന്തപ്പഴമോ, തേനോ, ഇഷ്ടമുള്ള പഴങ്ങക്ഷ, യോഗർട്ട്, സീഡ്സ് എന്നിങ്ങനെ ചേരുവകൾ ചേർത്ത് ഇഷ്ടാനുസരണം രുചികരമായി, ആരോഗ്യകരമായി ഓട്സ് തയ്യാറാക്കാം.

ചിയ പുഡ്ഡിംഗ്

ചിയ പുഡ്ഡിംഗ്

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചീയാ സീഡുകൾ ഉപയോഗിച്ച് രുചികരമായ പുഡ്ഡിംഗ് തയ്യാറാക്കാം. പാൽ, ചീയാ സീഡ്, സ്ട്രോബെറി പോലുള്ള പഴങ്ങൾ എന്നിവ ചേർത്ത് രാത്രി തയ്യാറാക്കി തണുപ്പിച്ച് എടുക്കാവുന്നതാണ്. മധുരത്തിന് തേനോ, ഈന്തപ്പഴമോ ചേർക്കുന്നതാകും ഉത്തമം, പഴങ്ങൾ ഉള്ളതിനാൽ വേറെ മധുരം ഇല്ലെങ്കിലും പ്രശ്നമില്ല. രുചിമാത്രമല്ല, ആരോഗ്യ ഗുണങ്ങളും ഏറെയാണ്ഈ പുഡ്ഡിംഗിൽ.

വെജി ഓംലൈറ്റ്

വെജി ഓംലെറ്റ് ഹോള്‍ ഗ്രെയിന്‍ ടോസ്റ്റ്

ഓംലൈറ്റ് റെഡിയാക്കാൻ അധികം സമയം വേണ്ട. അൽപ്പം പച്ചക്കറികൾ ചെറുതായരിഞ്ഞ് മുട്ടയോടൊപ്പം ചേർത്താൽ വെജി ഓംലൈറ്റ് റെഡി. ആവശ്യമെങ്കിൽ ഇതിന് മുകളിലേക്ക് മള്‍ട്ടിഗ്രെയിന്‍സ് ചേർക്കാം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച ഉറവിടമായ മുട്ട. നാരുകള്‍ അടങ്ങിയ പച്ചക്കറികൾ, എല്ലാം ചേർന്ന സൂപ്പർ ഹെൽത്തി ബ്രേക്ക് ഫാസ്റ്റ്.

സ്മൂത്തി ബൗൾ

സ്മൂത്തി ബൗൾ

സ്മൂത്തികൾ ഏറെപ്പേർക്ക് ഇഷ്ടമാണ്. ഓട്‌സ്, ഇഷ്ടമുള്ള പഴങ്ങൾ, നട്ട്‌സ് എന്നിവയെല്ലാം ചേർത്ത് ഷെയ്ക്ക് പോലെ അടിച്ചെടുക്കാം. ഡയറ്റിന്റെ സ്വഭാവം പോലെ മുധുരത്തിന് ആവശ്യമായ ചേരുവകൾ ചേർക്കാം. ഊർജം പകരാൻ മികച്ച ഭക്ഷണമാണ് സ്മൂത്തികൾ.

കീൻവാ സൂപ്പർ ബൗൾ

കീൻവാ സൂപ്പർ ബൗള്‍

അൽപം കനത്തിൽ എന്തെങ്കിലും കഴിക്കാൻ ആലോചിച്ചാൽ തെരഞ്ഞെടുക്കാവുന്ന ഒന്നാണീ റെസീപ്പി. ഗ്യൂട്ടണ്‍ ഫ്രീ ധാന്യമായ കീൻവ. സാധാരണ ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കുന്ന അത്രസമയം വേണ്ടിവരില്ല ഇതിന്. കീന്‍വാ മൃദുവാകുന്നതുവരെ വേവിക്കുക.എന്നതുമാത്രമാണ കാര്യമായ ജോലി. പച്ചറിക്കറികൾ വഴറ്റിയതും, മുട്ടയും, ചേർത്തിളക്കാം. ആവശ്യമെങ്കിൽ നട്ട‌്സോ വിത്തുകളോ ചേർക്കാം. ആരോഗ്യകരമായ പ്രഭാത ഭക്ഷണം തയ്യാർ.

SCROLL FOR NEXT