വിമാനയാത്ര ആഗ്രഹിക്കുന്നവർ ഏറെയാണ്. യാത്രയുടെ ത്രില്ലിനൊപ്പം തന്നെ അപകട സാധ്യതകളും ഏറെയുള്ളതാണ് വിമാന യാത്രകൾ. അതുകൊണ്ടുതന്നെ വളരെയധികം മുൻകരുതലുകൾ ആവശ്യമാണ്. കഴിഞ്ഞ ദിവസം അബുദാബി കോഴിക്കോട് എയർ അറേബ്യ വിമാനത്തിലുണ്ടായ അപകടം എല്ലാവരും ഞെട്ടലോടെയാണ് അറിഞ്ഞത്. യാത്രക്കാരൻ്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വിമാനത്തിനകത്ത് യാത്രികർ കൈവശം വയ്ക്കാവുന്ന സാധനങ്ങളെക്കുറിച്ച് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള അധികൃതർ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതെന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
നിർദേശങ്ങൾ മറികടന്ന് നിരോധിക്കപ്പെട്ട സാധനങ്ങൾ ഹാന്‍ഡ് ബാഗേജില്‍ കരുതിയാൽ യാത്ര തന്നെ മുടങ്ങിയേക്കാം. മാത്രമല്ല, പലപ്പോഴും വിമാനയാത്രയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് ഇത്തരം കാര്യങ്ങള്‍ മാറാനും സാധ്യതയേറെയാണ്. യാത്ര ചെയ്യുന്നതിന് മുന്‍പുതന്നെ ബാഗുകൾ പരിശോധിച്ച് നിരോധിക്കപ്പെട്ട സാധനങ്ങള്‍ കയ്യിലില്ലെന്ന് ഉറപ്പാക്കാന്‍ ഓരോ യാത്രക്കാരനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വിമാന യാത്ര നടത്തുമ്പോൾ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ കഴിയാത്ത വസ്തുക്കൾ ഇവയാണ്........
ലൈറ്ററുകള്‍, തീപിടിക്കാന്‍ സാധ്യതയുളള മറ്റ് വസ്തുക്കള്‍, കൂർത്ത മുനയുളള ലോഹ ആയുധങ്ങള്‍, കത്രിക, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന കളിപ്പാട്ട ആയുധങ്ങള്‍.
ബോക്സ് കട്ടറുകള്‍, കത്തികള്‍ (റൗണ്ട് ബ്ലേഡഡ്, ബട്ടർ കത്തികള്‍, പ്ലാസ്റ്റിക് കത്തികള്‍ എന്നിവ ഒഴികെയുളളവയെല്ലാം ഉള്‍പ്പെടും), ഐസ് ആക്‌സസ്/ ഐസ് പിക്കുകൾ, മാംസം മുറിക്കുന്ന കത്തികള്‍, യൂട്ടിലിറ്റി കത്തികള്‍, റേസർ ബ്ലേഡുകള്‍, വാൾ. തുടങ്ങിയ മൂർച്ചയുളള വസ്തുക്കള്‍.
ബേസ്ബോള്‍ ബാറ്റുകള്‍, അമ്പും വില്ലും, ക്രിക്കറ്റ് ബാറ്റുകള്‍, ഗോള്‍ഫ് ക്ലബുകള്‍, ഹോക്കി സ്റ്റിക്സ്, ലാക്രോസ് സ്റ്റിക്സ്, പൂള്‍ ക്യൂസ്, സ്കൈ പോള്‍സ്, സ്പിയർ ഗണ്‍സ്.തുടങ്ങിയ കായിക വസ്തുക്ക
വെടിമരുന്ന്, തോക്കുകൾ, കംപ്രസ്ഡ് എയർ ഗൺസ്, ഗണ്‍ ലൈറ്ററുകള്‍, ഗണ്‍ പൗഡർ, തോക്കുകളുടെയും അതുപോലുള്ള ആയുധങ്ങളുടെയും ഭാഗങ്ങൾ, പെല്ലറ്റ് തോക്കുകള്‍, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന തരം തോക്കുകള്‍, സ്റ്റാർട്ടർ പിസ്റ്റല്‍സ്.തുടങ്ങിയ ആയുധങ്ങൾ.
മഴു, കോടാലി, ക്രോബാറുകള്‍, ചുറ്റിക, കന്നുകാലി ഉല്‍പന്നങ്ങള്‍, ഡ്രില്ലുകൾ (കോർഡ്‌ലെസ് പോർട്ടബിൾ പവർ ഡ്രില്ലുകൾ ഉൾപ്പെടെ) സ്ക്രൂഡ്രൈവറുകള്‍, റെഞ്ചുകളും പ്ലെയറുകളും ഉള്‍പ്പടെയുളള ആയുധങ്ങള്‍.
ബില്ലി ക്ലബുകള്‍, ബ്ലാക്ക് ജാക്സ്, പിച്ചള ഉല്‍പന്നങ്ങള്‍, പെപ്പർ സ്പ്രേ, ആയോധന കല ആയുധങ്ങള്‍, നൈറ്റ് സ്റ്റിക്കുകള്‍, മാർഷ്യല്‍ ആർട്സ് സ്വയം പ്രതിരോധ ആയുധങ്ങള്‍, സ്റ്റണ്‍ ഗണ്‍സ് സ്വയം പ്രതിരോധ ആയുധങ്ങള്‍.
ബ്ലാസ്റ്റിങ് കാപ്സ്, ഡൈനാമിറ്റ്, കരിമരുന്ന്, ഹാന്‍ഡ് ഗ്രനേഡ്, യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ.
തീപിടിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍
ലിക്വിഡ്/എയറോസോൾ/ജെൽ/പേസ്റ്റ് ഇത്തരത്തില്‍ തീപിടിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍ പാടില്ല. അത്യാവശ്യമെങ്കില്‍ ഉപാധികളോടെ ഇവ കൈയ്യില്‍ കരുതാം. സുതാര്യമായ ബാഗില്‍ 100 മില്ലിയില്‍ കുറയാതെവേണം ഇവ സൂക്ഷിക്കേണ്ടത്. ഡോക്ടറുടെ കുറിപ്പടിയ്ക്കൊപ്പം മരുന്ന് ഇന്‍ഹേലർ എന്നിവ കയ്യില്‍ കരുതാം. കുട്ടികള്‍ക്കുളള ഭക്ഷണവും അനുവദിക്കും.
പാചക ഇന്ധനവും ദ്രാവക ഇന്ധനവും ഉള്‍പ്പടെയുളള ഇന്ധനങ്ങള്‍ അനുവദിക്കുന്നതല്ല, ഗ്യാസ് ടോർച്ച്, ലൈറ്റർ ഫ്ലൂയിഡ്, പെയിന്‍റ് തിന്നർ, ടർപെന്‍റൈന്‍ ലോഷന്‍ എന്നിവയും ഹാൻഡ് ബാഗേജിൽ അനുവദിക്കില്ല.
പൂളുകളിലും സ്പാകളിലും ഉപയോഗിക്കുന്ന ക്ലോറിന്‍, ഫയർ എക്സിന്‍ക്വിഷർ ഉള്‍പ്പടെ കംപ്രസ്ഡ് ഗ്യാസ് സിലിണ്ടറുകള്‍, ലിക്വീഡ് ബ്ലീച്ച്, സ്പ്രെ പെയിന്‍റ്, ടിയർ ഗ്യാസ് മറ്റ് അപകടകരമായ വസ്തുക്കള്‍ എന്നിവയും യാത്രികർ കയ്യിൽ കരുതേണ്ടതില്ല.