LIFE

കൊച്ചുകുട്ടിയുമായി കളിച്ച് കടുവ; വൈറലായി വീഡിയോ

ചൈനയിലെ ഒരു മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയും കടുവയും ചില്ലുകൂടിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് കൈകളുയർത്തി കളിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്

Author : ന്യൂസ് ഡെസ്ക്

കൊച്ചുകുട്ടിയും കടുവയും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിലെ ഒരു മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയും കടുവയും ചില്ലുകൂടിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് കൈകളുയർത്തി കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

കഴിഞ്ഞ വർഷം ഷെജിയാങ്ങിലെ ഹുഷൗവിൽ വെച്ചാണ് ഈ വീഡിയോ പകർത്തിയത്. ഒരു വന്യമൃഗത്തിന്റെ മുന്നിലാണ് താൻ കളിക്കുന്നതെന്ന് കുട്ടിക്ക് അറിയില്ലല്ലോ? എന്നാൽ കടുവയാകട്ടെ കുട്ടി ചെയ്യുന്നത് പോലെ തന്നെ തിരിച്ച് ചെയ്തപ്പോൾ കണ്ടുനിന്നവർക്കും സംഭവം ഏറെ കൗതുകകരമായി തോന്നി.

SCROLL FOR NEXT