പ്രതീകാത്മക ചിത്രം 
LIFE

"ഇതാണ് എന്റെ സ്വപ്നം": പത്ത് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വളർത്തു പന്നിയുമായി പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് യുവതി

ഒരു പന്നിയിൽ നിന്നും മറ്റൊരു പന്നിയിലേക്ക് മാറി എന്നാണ് ഗെയ്‌ല ഇതിനെ തമാശരൂപേണ അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

യുഎസ് പൌരയായ ഗെയ്‌ല തോംസണാണ് 10 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതിന് പിന്നാലെ തൻ്റെ സ്വപ്നമായിരുന്ന വളർത്തു പന്നിയെ സ്വന്തമാക്കിയത്.ന്യൂയോർക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. ഗെയ്‌ല ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. "എന്റെ മുൻ ഭർത്താവ് എപ്പോഴും പറയുമായിരുന്നു എനിക്ക് ഒരു വളർത്തു പന്നിയെ വളർത്താൻ കഴിയില്ലെന്ന്, വിവാഹമോചനം ഒത്തുതീർപ്പായപ്പോൾ, എന്റെ പുതിയ ജീവിതം ആരംഭിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്റെ സ്വപ്ന പന്നിയെ സ്വന്തമാക്കുക എന്നതായിരുന്നു"

യുഎസിലെ നാഷ്‌വില്ലയിൽ നിന്നുള്ള 33കാരിയായ യുവതിയാണ് 2025 നവംബറിൽ ഡെയ്‌സി എന്ന 8 ആഴ്ച പ്രായമുള്ള ഒരു പന്നിക്കുട്ടിയെ സ്വന്തമാക്കിയത്. ഒരു പന്നിയിൽ നിന്നും മറ്റൊരു പന്നിയിലേക്ക് മാറി എന്നാണ് ഗെയ്‌ല ഇതിനെ തമാശരൂപേണ അവതരിപ്പിച്ചത്.

നിലവിൽ 50 പൗണ്ട് ഭാരമുള്ള ഡെയ്‌സി ഇപ്പോൾ ഗെയ്ലക്കൊപ്പം വീട്ടിൽ തന്നെയാണ് താമസം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഡെയ്‌സി അവിടെ അറിയപ്പെടുന്ന ഒരു പ്രാദേശിക സെലിബ്രിറ്റിയായി മാറിയിട്ടുണ്ട്. പെറ്റ് സ്റ്റോറിൽ ഡെയ്സി സ്ഥിരം സന്ദർശകയാണെന്നും എല്ലാ ജീവനക്കാർക്കും അവളോട് സ്നേഹമാണെന്നും ഗെയ്‌ല പറഞ്ഞു. പ്രശസ്തമായ ഫാസ്റ്റ് ഫുഡ് സ്‌പോട്ടായ സോണിക്കിൽ പോലും ഡെയ്‌സി ഒരു സ്ഥിരം സന്ദർശകയാണെന്നും ഗെയ്‌ല കൂട്ടിച്ചേർത്തു.

SCROLL FOR NEXT