മിയാസാക്കി മാമ്പഴം Google
LIFE

മൂന്ന് ലക്ഷം രൂപയ്ക്ക് ഒരു കിലോ; ലോകത്തെ ഞെട്ടിച്ച മിയാസാക്കി

ഗുണവും രുചിയും മികച്ചതുതന്നെ. എങ്കിലും വിലയാണ് മിയാസാക്കിയെ ലോക പ്രശസ്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

പഴങ്ങളിലെ രാജാവാണ് മാമ്പഴം. ഒരിക്കൽ രുചിച്ചവർക്കു പോലും മറക്കാൻ കഴിയാത്ത മധുരം. ഏതു ഭക്ഷണം കഴിച്ച് വയർ നിറച്ചാലും ഒരു കഷ്ണം മാമ്പഴം സമ്മാനിച്ചാൽ അത് നിഷേധിക്കാൻ കഴിയില്ലെന്നാണ് പറയുക. ഇനി മാമ്പഴക്കാലം കൂടിയായാലോ പിന്നെ ആഘോഷമാണ്.

മാമ്പഴത്തില്‍ തന്നെ പലതരത്തിലുള്ള വകഭേദങ്ങളുണ്ട്. മൽഗോവ, അൽഫോൺസ, പ്രിയൂർ, സേലം, മൂവാണ്ടൻ, അങ്ങനെപോകുന്നു ആ നിര, ഒരോ ഇനങ്ങൾക്കും രുചിയിലും, രൂപത്തിലും, മണത്തിലും വരെ മാറ്റമുണ്ട്. അതുപോലെ തന്നെ വിലയിലും. ഈയിടെയായി സീസണായാലും അല്ലെങ്കിലും മാമ്പഴത്തിന് നല്ല വിലയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.

മിയാസാക്കി മാമ്പഴം

ആ പരാതികളെയെല്ലാം മാറ്റി നിർത്തി ആളുകളെ ഞെട്ടിക്കുന്ന വിലപിടിച്ച മാമ്പഴ ഇനമാണ് മിയാസാക്കി. ഇനി വിലയെത്രയെന്ന് കൂടി അറിയണം. ഒരു കിലോ ഗ്രാമിന് രണ്ടര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വില. ഗുണവും രുചിയും മികച്ചതുതന്നെ. എങ്കിലും വിലയാണ് മിയാസാക്കിയെ ലോക പ്രശസ്തമാക്കിയത്.

ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി നഗരത്തില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ പിറവി. അതുകൊണ്ടാണ് മിയാസാക്കി എന്ന പേരിൽ അറിയപ്പെടുന്നത്. മിയാസാക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രാദേശിക കര്‍ഷകരുമായി ചേര്‍ന്നാണ് ഈ മാമ്പഴം വികസിപ്പിച്ചത്. ഏറെക്കാലം കേടാകാതെ ഇരിക്കുമെന്നതും ഈ മാമ്പഴത്തിന്റെ പ്രത്യേകതയാണ്.

മിയാസാക്കി മാമ്പഴം

ഈ മാമ്പഴം ഒന്നിന് 350--550 ഗ്രാം വരെ ഭാരമുണ്ട്. ഈ എഗ് ഓഫ് ദ സണ്‍ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മുട്ടയുടെ ആകൃതിയും തിളക്കമുള്ള നിറവുമാണ് ഇതിനെ ഇങ്ങനെ വിളിക്കാന്‍ കാരണം. ചുവന്ന നിറത്തിലുള്ള മാമ്പഴത്തിന്റെ ഉള്ളില്‍ കടും മഞ്ഞ നിറമാണ്. പർപ്പിൾ നിറത്തിലും കാണാൻ സാധിക്കും. ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറില്‍ നിന്നാണ് ഈ പഴം വരുന്നത്.

മിയാസാക്കി മാമ്പഴം

മറ്റു മാമ്പഴങ്ങളോട് താരതമ്യം ചെയ്യാനാകാത്ത വിധം മധുരം. വളരാന്‍ സവിശേഷമായ കാലാവസ്ഥ . ചൂടുള്ള കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, ശുദ്ധജലം എന്നിവ ഉൾപ്പെടുത്തിയ കൃഷിരീതി. അങ്ങനെ ഏറെ സവിശേഷമായ പ്രക്രിയകളിലൂടെയാണ് ഈ മാമ്പഴം ഉൽപ്പാദിപ്പിക്കുന്നത്.

SCROLL FOR NEXT