LIFE

നിങ്ങള്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഏത് മരുന്നിനും അതിന്റേതായ പാർശ്വഫലങ്ങൾ ഉണ്ടെന്നാണ് സത്യം. ചില മരുന്നുകളിൽ ആൽക്കഹോളിന്റെ അംശം വളരെ കൂടുതലായിരിക്കും

Author : ന്യൂസ് ഡെസ്ക്

അസുഖം വരുമ്പോൾ ഡോക്ട്റുടെ നിർദേശ പ്രകാരം മരുന്ന് കഴിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ചെറിയ പനി, ജലദോഷം, തലവേദന എന്നിവ വരുമ്പോൾ നമ്മൾ സ്വയം ചികിത്സ ഏറ്റെടുക്കും. പനി വരുമ്പോൾ ഡോളോ അല്ലെങ്കിൽ പാരസെറ്റമോൾ കഴിക്കുന്നത് സ്വാഭാവികമായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ഏത് മരുന്നിനും അതിന്റേതായ പാർശ്വഫലങ്ങൾ ഉണ്ടെന്നാണ് സത്യം. ചില മരുന്നുകളിൽ ആൽക്കഹോളിന്റെ അംശം വളരെ കൂടുതലായിരിക്കും. അതിനാൽ, അതിന്റെ അമിത ഉപയോഗം നമുക്ക് മറ്റു രോഗങ്ങളെ വരുത്തിവെക്കും.

നമ്മൾ സർവസാധാരണയായി കഴിക്കുന്ന ചില മരുന്നുകളും അതിന്റെ പാർശ്വഫലങ്ങളും:

പാരസെറ്റമോൾ


പനി, ജലദോഷം, മേലുവേദന എന്നിവയ്‌ക്കെല്ലാം നമ്മൾ കഴിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. നമ്മുടെ എല്ലാവരുടെ കൈയിൽ മിക്കവാറും കരുതുന്ന മരുന്നുകൂടിയാണിത്. എന്നാൽ, 500 അല്ലെങ്കിൽ 650 മില്ലിഗ്രാമിന്റെ പാരസെറ്റമോൾ ദിവസം നാല് നേരമോ അതിൽ കൂടുതലോ കഴിക്കുന്നത് കരളിനെ ബാധിക്കാൻ കാരണമാകും.

Read More: ഉറക്കത്തിന് മുൻപ് അര മണിക്കൂർ നടന്നാലോ? ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും..



ആസ്പിരിൻ

നെഞ്ചെരിച്ചിൽ, ജലദോഷം, പനി, തലവേദന എന്നിവയ്ക്ക് ഡോക്ടറുടെ നിർദേശം പോലുമില്ലാതെ നമ്മൾ കഴിക്കുന്ന ഗുളികയാണ് ആസ്പിരിൻ. എന്നാൽ ഇതിൽ ആൽക്കഹോളിന്റെ അംശം കൂടുതലാണ്. അത് കരളിന്റെ ആരോഗ്യത്തെ ബാധിക്കാൻ കാരണമാകും.

നോൺസ്റ്റീറോയ്ഡ് ആന്റി - ഇൻഫ്ളമേറ്ററി ഡ്രഗ്സ്

വേദന സംഹാരിയായി സാധാരണയായി കഴിക്കുന്ന മരുന്നുകളെയാണ് നോൺസ്റ്റീറോയ്ഡ് ആന്റി - ഇൻഫ്ളമേറ്ററി ഡ്രഗ്സ് എന്ന വിളിക്കുന്നത്. വേദന സംഹാരിയായ ഡിസിലോഫെനാക്, ഇബുപ്രോഫെൻ, നിമേസ്‌ലൈഡ് എന്നിവയെല്ലാം നോൺസ്റ്റീറോയ്ഡ് ആന്റി - ഇൻഫ്ളമേറ്ററി ഡ്രഗ്സിൽ ഉൾപ്പെടുന്നതാണ്. ഇവയുടെ അമിത ഉപയോഗം വയറിൽ അൾസർ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രഷറും പ്രമേഹവുമുള്ളവരുടെ വൃക്ക തകരാറിലാക്കാനും സാധ്യത ഏറെയാണ്.


ആന്റി അലർജി മെഡിക്കേഷൻസ്

ജലദോഷം പോലെയുള്ള സാധാരണ കണ്ടുവരുന്ന അല്ലർജിക്കാണ് ആന്റി അലർജി മെഡിസിനെസ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ തലകറക്കത്തിനും പെട്ടെന്ന് ഉറക്കം വരാനും കാരണമാകും.


SCROLL FOR NEXT