കൊച്ചി: ഒരേ കുടുംബത്തിൽ നിന്നുള്ളവർ തുടർച്ചയായി സ്ഥാനാർഥിയാകുന്നതിനെതിരെ കടുത്ത വിമർശനവുമായി നടൻ ബിനീഷ് ബാസ്റ്റിൻ. ഓരോ തെരഞ്ഞെടുപ്പിലും ഭാര്യയും ഭർത്താവും പലയിടങ്ങളിലും മാറി മാറി സ്ഥാനാർഥിയാകുന്നുവെന്ന് ബിനീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്ഥാനാർഥിയാക്കിയിലെങ്കിൽ ഇത്തരക്കാർ പാർട്ടി മാറുന്നത് പതിവെന്നും ബിനീഷ് കൂട്ടിച്ചേർത്തു.