പത്തനംതിട്ട: താമരയ്ക്ക് വോട്ട് ചോദിക്കുന്ന ഇടതുപ്രവർത്തകരെ നമ്മൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല. എന്നാൽ താമരയ്ക്ക് വോട്ട് ചോദിക്കുകയാണ് അടൂർ നഗരസഭയിൽ എൽഡിഎഫ് പ്രവർത്തകർ. അടൂർ നഗരസഭ 27-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥിയാണ് പൊൻതാമര. താമരയ്ക്ക് വോട്ട് പിടിക്കുന്ന തിരക്കിലാണ് വാർഡിലെ എൽഡിഎഫ് പ്രവർത്തകർ. പേരിലെ കൗതുകം ഗുണമാകുമെന്നാണ് പൊൻതാമര കരുതുന്നത്.