Local Body Poll

ഒന്നിൽ റൂട്ട് മാപ്പ്, രണ്ടാമത്തേതിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; വോട്ടർ സ്ലിപ്പിൽ ക്യൂ ആർ കോഡുമായി കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാർഥി

വോട്ടർ സ്ലിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലമാണ്. പുതിയകാലത്ത് നൂതനമായ പ്രചരണ തന്ത്രങ്ങളാണ് ഓരോ സ്ഥാനാർത്ഥികളും പയറ്റുന്നത്. കൊടുങ്ങാനൂരിൽ ബിജെപി സ്ഥാനാർഥി അത്തരത്തിലൊരു തന്ത്രം പയറ്റിയിരിക്കുകയാണ്. എന്താണെന്നു നോക്കാം...

ജില്ലയിലെ ബിജെപിയുടെ പ്രമുഖ സ്ഥാനാർഥിയാണ് വി.വി. രാജേഷ്. വോട്ടർമാർക്കുള്ള സ്ലിപ്പിൽ രണ്ട് ക്യൂ ആർ കോഡ് കാണാം. ഒന്നിൽ വിജയിച്ചു കഴിഞ്ഞാൽ മോദി തലസ്ഥാനത്ത് എത്തും എന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ. അടുത്തതിൽ പോളിങ് സ്റ്റേഷനിൽ എത്താനുള്ള റൂട്ട് മാപ്പ്. എന്താ സംഭവം വെറൈറ്റി അല്ലേ.

വോട്ടർ സ്ലിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു. വെറൈറ്റികൾ പരീക്ഷിച്ചുകൊണ്ട് ഇത്തവണ ബിജെപി കളം പിടിക്കും എന്നാണ് അധ്യക്ഷന്റെ ഉൾപ്പടെ ഉറപ്പ്.

SCROLL FOR NEXT