രാജീവ് ചന്ദ്രശേഖർ Source: FB
Local Body Poll

ബിജെപി മുഴുവൻ സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും, അഴിമതി രഹിത ഭരണം കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമാണിതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുഴുവൻ സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ. ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അഴിമതി രഹിത ഭരണം ബിജെപി കൊണ്ടുവരും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതുവരെ പരിഹരിക്കാത്ത പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിരിക്കും. അതിന് കഴിവുള്ള പാർട്ടിയാണ് എൻഡിഎ. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമാണിതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT